സാരിയില്‍ ഇത്ര മനോഹരിയോ; തെന്നിന്ത്യന്‍ താര സുന്ദരി സാക്ഷി അഗര്‍വാളിന്റെ ചിത്രങ്ങള്‍ വൈറല്‍

0

ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ സുന്ദരിയാണ് സാക്ഷി അഗര്‍വാള്‍. ബിജുമേനോന്‍ നായകനായ ചിത്രത്തിലൂടെയാണ് സാക്ഷി മലയാളത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന സാക്ഷി മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. രാജാ റാണിയാണ് താര്ത്തിന്റെ ആദ്യ സിനിമ.

Sakshi Agarwal Photos

സാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. സാരിയുടുത്ത് അതിമനോഹരിയായാണ് താരം എത്തിയിരിക്കുന്നത്. മോഡേണ്‍ വസ്ത്രവും സാരിയും ഒരുപോലെ ഇണങ്ങും സാക്ഷിയ്ക്ക് എന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍. സാരിയില്‍ സാക്ഷി ഇത്ര സുന്ദരിയായിരുന്നുവോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Sakshi Agarwal Photos

ചുരുക്കം സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും താരം സിനിമാലോകത്ത് ഏറെ പരിചിതയായി മാറിയിട്ടുണ്ട്. അതിനിടെ ബിഗ്‌ബോസ് ഷോയിലും താരം പങ്കെടുത്തിരുന്നു. ബിഗ് ബോസ് തമിഴ് സീസണ്‍ ത്രീയിലായിരുന്നു സാക്ഷി മത്സരാര്‍ത്ഥിയായെത്തിയത്. സാക്ഷി നായികയായി അരങ്ങേറിയത് കന്നഡ ചിത്രം സോഫ്റ്റ് വെയര്‍ ഗാണ്ഡയിലായിരുന്നു. ശേഷം തമിഴിവും കന്നഡിയിലുമൊക്കെ അഭിനയിച്ചു.

Sakshi Agarwal Photos