ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം. അതിനാല്‍ എപ്പോഴൊക്കെയോ എന്റെ കണ്ണ് നനഞ്ഞിരുന്നു; ‘വെള്ളത്തെക്കുറിച്ച്’ ജോബി ജോര്‍ജ്

0

ക്യാപ്റ്റന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ വിജയത്തിന് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളം. മികച്ച അഭിപ്രായവുമായാണ് ചിത്രം മുന്നേറുന്നത്. ജയസൂര്യയുടെ കരിയറിലെ മറ്റൊരു മികച്ച വേഷമിതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. താങ്കള്‍ വേറെ ലെവലാണെന്ന് ജയസൂര്യയെ അഭിനന്ദിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയത്. കള്ളുകുടിയനായ മുരളി എന്ന കഥാപാത്രത്തയൊണ് ജയസൂര്യ അവതരിപ്പിച്ചത്.

സിനിമ കണ്ട് ഹൃദ്യമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്. സിനിമ കഴിഞ്ഞിട്ടും മുരളിയും, സുനിയും തന്റെ മനസ്സില്‍ നിന്ന് പോകുന്നില്ലെന്ന് ജോബി ജോര്‍ജ് പറഞ്ഞു പ്രജീഷ് ക്യാപ്റ്റന്‍ ചെയ്യുമ്പോള്‍ തനിക്കൊരു ഡയറക്ടര്‍ അയി തോന്നിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നുവെന്നും ജോബി കുറിപ്പില്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം മറ്റാരേക്കാളും എനിക്കറിയാം. അതിനാല്‍ എപ്പോഴൊക്കെയോ എന്റെ കണ്ണ് നനഞ്ഞിരുന്നുവെന്നും കുറിപ്പില്‍ ജോബു പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോബി ജോര്‍ജ് കുറിപ്പ് പങ്കുവെച്ചത്.

ജോബി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അങ്ങനെ വളരെ നാളുകള്‍ക്കു ശേഷം നിറഞ്ഞ സദസ്സില്‍ ഞാന്‍ ഒരു മലയാള സിനിമ കണ്ടു. വെള്ളം… ചിലകാര്യങ്ങള്‍ കുറിക്കാതെ ഉറങ്ങാന്‍ പറ്റുന്നില്ല, അത് ചിലപ്പോള്‍ എന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്കു ഇളവുവരുത്തിയാലോ? എന്തോ സിനിമ കഴിഞ്ഞിട്ടും മുരളിയും, സുനിയും എന്റെ മനസ്സില്‍ നിന്ന് പോകുന്നില്ല. പ്രജീഷ് ക്യാപ്റ്റന്‍ ചെയ്യുമ്പോള്‍ എനിക്കൊരു ഡയറക്ടര്‍ അയി തോന്നിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു.

എന്നിലൂടെ പ്രജീഷ് ഉയരങ്ങള്‍ താണ്ടുന്നതില്‍ വളരെ സന്തോഷം. ഒരു ഡയറക്ടര്‍, പ്രൊഡ്യൂസര്‍ കൂടെ നിന്നാല്‍ ഏതൊരു റോളും, എത്ര ഉയരത്തിലും ജയന്റെ കയ്യില്‍ ഭദ്രം. നമ്മുടെ സമൂഹത്തില്‍ ഒത്തിരി അറിയപ്പെടാത്ത മുരളിമാരുണ്ട്. എനിക്കറിയാം ഒരു മുരളിയെ എന്നാല്‍ ആ മുരളിയുടെ പേര് വര്‍ഗീസ് എന്നാണ് എന്ന് മാത്രം. ജയസൂര്യ മുരളിയായി ജീവിക്കുകയാണ് ചിത്രത്തില്‍ ഉടനീളം.

ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം മറ്റാരേക്കാളും എനിക്കറിയാം. അതിനാല്‍ എപ്പോഴൊക്കെയോ എന്റെ കണ്ണ് നനഞ്ഞിരുന്നു. സുനിയായി ഇന്ന് മലയാള സിനിമയില്‍ സംയുകത അല്ലാതെ വേറെ ആരും ഇല്ല എന്നുള്ളത് ഒരു തിരിച്ചറിവായിരിക്കും. സംയുക്തയെ കാസറ്റ് ചെയ്തതിനു പ്രജീഷിന് ഒരു കയ്യടി. നല്ല സിനിമ.

വാല്‍കഷ്ണം ഒന്ന്- അസമയത്താണോ ഇ വെള്ളം വന്നത്? രണ്ട്- കള്ള് കുടിച്ചു പാപ്പരാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കള്ള് കുടിച്ചു മുതലാളി ആയത് മുരളിയില്‍ മാത്രം. നല്ല പാട്ടുകള്‍. എന്നാല്‍ ഗൂഡിവിലിനു തരാത്തതില്‍ ചെറിയത് അല്ല വലിയ പരിഭവം ഉണ്ട്. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജോബി ജോര്‍ജ് പറയുന്നത്.