‘പ്രണയത്തിലകപ്പെട്ട് ഞാന്‍ പേടിച്ചിരിക്കുകയാണ് ഇനി വയ്യ’; ആരാധകന്റെ ചോദ്യത്തിന് ആര്യയുടെ മറുപടി

0

ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ തന്റെ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടിയും അവതാരകയുമായ ആര്യ രംഗത്ത്. ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത ആര്യ ബിഗ് ബോസിലെത്തിയതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. താന്‍ പ്രണയത്തിലാണെന്നും ജാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാമെന്നും ആര്യ ബിഗ്‌ബോസ് ഷോയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്യയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന തരത്തില്‍ ഗോസിപ്പുകള്‍ കണ്ടിരുന്നു. അത് സത്യമാണോ? എന്നൊരാള്‍ ചോദിച്ചത്.

ചോദ്യത്തിന് തേപ്പുപെട്ടിയുടെ ചിത്രമായിരുന്നു ആര്യയുടെ മറുപടി. ഒരു തേപ്പ് കിട്ടിയിട്ടുണ്ടെന്നും പിന്നാലെ ആര്യ പറഞ്ഞു. പ്രണയത്തിലകപ്പെട്ട് ഞാന്‍ പേടിച്ചിരിക്കുകയാണ്. എവിടെ നിന്നാണോ വേദനിച്ചത് അതിലേക്ക് തന്നെ ഇനിയും പോകാന്‍ വയ്യ. ഞാന്‍ സ്നേഹിക്കുന്നത് എന്നെ തന്നെയാണെന്നും ആര്യ സൂചിപ്പിച്ചു. മറ്റൊരു ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്നും ഉടനെയൊന്നും മിംഗിള്‍ ആവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറയുന്നു. അടുത്തിടെ തന്റെ ഹൃദയം തകര്‍ന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് കൂടി ആര്യ വെളിപ്പെടുത്തി.

നിങ്ങളൊരു ഭീകര അഹങ്കാരിയാണെന്ന് പറഞ്ഞാല്‍ സത്യമാണോ അതോ നുണയോ എന്ന ചോദ്യത്തിന് ആരോടും ഇതുവരെ പറയാതെ വെച്ചിരുന്ന രഹസ്യം ആയിരുന്നു. കണ്ടുപിടിച്ചു അല്ലേ എന്നാണ് ആര്യയുടെ മറുപടി. വീണ നായര്‍ ഏറ്റവും അടുത്ത സുഹൃത്താണെന്നും അതുപോലെ ബിഗ് ബോസിലെ പ്രിയപ്പെട്ടൊരാള്‍ ഫുക്രുവാണെന്നും ആര്യ പറയുന്നു.

ആര്യ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഇഷ്ടപ്പെട്ടത് ഏതൊക്കെയാണെന്നുള്ള ചോദ്യത്തിന് ബിഗ് ബോസിന്റെ ആരാധികയാണ് താന്‍. തന്റെ സ്നേഹം എന്നും അതിനൊപ്പം ഉണ്ടാവുമെന്നും സ്റ്റാര്‍ട്ട് മ്യൂസിക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണെന്നു തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെ ആ പരിപാടിയെയും സ്നേഹിക്കുന്നുവെന്നും താരം പറഞ്ഞു. ബഡായ് ബംഗ്ലാവാണോ ബിഗ് ബോസ് ആണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് ബഡായ്ബഗ്ലാവ് എന്നാണ് താരം ഉത്തരം നല്‍കിയത്. എനിക്ക് കരിയറും ജീവിതവുമൊക്കെ തന്നത് ആ പരിപാടിയാണെന്ന് ആര്യ പറയുന്നു.

അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലനായിരുന്നു ആര്യയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയായിരുന്നു ഇരുവരും. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു രോഹിത്തും ആര്യയും വേര്‍പിരിഞ്ഞത്. പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ചതാണ് തന്റെ വിവാഹമെന്നായിരുന്നു ആര്യ പറഞ്ഞത്. വിവാഹമോചനത്തിന് ശേഷവും സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും.