ജോസഫിലെ ജോജുവിന്റെ ഭാര്യ; ആത്മീയ രാജന്‍ വിവാഹിതയായി , വീഡിയോ കാണാം

0

ഐവി ശശി സംവിധാനം ചെയ്ത വെളളത്തൂവല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ആത്മീയ രാജന്‍. എന്നാല്‍ ജോജു ജോര്‍ജ് നായകനായെത്തിയ ജോസഫ് എന്ന ചിത്രത്തിലൂടെയാവും ആത്മീയയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് ആത്മീയ. ജോസഫിലെ പ്രകടനമാണ് ആത്മീയ രാജന്റെ കരിയറില്‍ വഴിത്തിരിവായത്. ത്രില്ലര്‍ ചിത്രത്തില്‍ ജോജു ജോര്‍ജ്ജിന്റെ ഭാര്യ സ്റ്റെല്ല പീറ്റര്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ആത്മീയ കാഴ്ചവെച്ചത്.

ജോസഫ് എന്ന ചിത്രത്തില്‍ ജോജുവിന്റെ ഭാര്യയായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചതെങ്കിലും റിയല്‍ ലൈഫില്‍ ആത്മീയ വിവാഹിതയായിരുന്നില്ല. ഇന്നാണ് ആത്മീയയുടെ വിവാഹം. കണ്ണൂര്‍ ധര്‍മ്മശാലയില്‍ വെച്ചാണ് ഇന്ന് നടിയുടെ വിവാഹം നടക്കുക. സനൂപ് എന്നാണ് ആത്മീയയുടെ പ്രതിശ്രുത വരന്റെ പേര്. വിവാഹ സല്‍ക്കാരം ചൊവ്വാഴ്ചയാണ് നടക്കുക.

വെളളത്തൂവല്‍ എന്ന ചിത്രത്തിനു ശേഷം തമിഴ് ചിത്രം മനം കൊത്തി പറവൈയില്‍ ശിവകാര്‍ത്തികേയന്റെ നായികയായും നടി അഭിനയിച്ചു. ജോസഫിന് പിന്നാലെ ജയറാമും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ആത്മീയ അഭിനയിച്ചിരുന്നു.