എന്‍ഗേജ്‌മെന്റ് കഴിഞ്ഞപ്പോള്‍ ആ ക്ഷീണം തീര്‍ക്കാന്‍; കയ്യില്‍ വിസ്‌കിയുമായി എലീനയുടെ ചിത്രങ്ങള്‍ വൈറല്‍

0

നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. കോഴിക്കോട് സ്വദേശിയായ രോഹിതിനെയാണ് എലീന വിവാഹം കഴിക്കുന്നത്. 15 വയസ്സില്‍ തുടങ്ങിയ പ്രണയമാണ്, 24 വയസ്സില്‍ പൂവണിയാനൊരുങ്ങുന്നത്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകള്‍ നടന്നത്.

Bigg Boss Malayalam fame Alina Padikkal engaged to long time boyfriend,  Rohit » Indian News Live

വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷമുള്ള എലീനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. എന്‍ഗേജ്‌മെന്റ് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി കയ്യില്‍ വിസ്‌കിയുമായി ഇരിക്കുന്ന എലീനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. എന്‍ഗേജ്‌മെന്റ് വസ്ത്രത്തിലും അത് മാറ്റിയ ശേഷവും കയ്യില്‍ കുപ്പിയുമാണ് എലീന പോസ് ചെയ്യുന്നത്. വിസ്‌കി കഴിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ബിഗ് ബോസില്‍ വെച്ചാണ് താന്‍ പ്രണയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞതെന്ന് എലീന നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ മുന്നോട്ട് പോവുള്ളൂവെന്നും അന്ന് പറഞ്ഞിരുന്നു. രോഹിത് പി നായരെന്നാണ് ആളുടെ പേര്, ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്. കോഴിക്കോടാണ് അദ്ദേഹത്തിന്റെ വീട്. എലീന പറഞ്ഞു.

ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ഡ്രസില്‍ ആണ് എലീന എന്‍ഗേജ്‌മെന്റ് ചടങ്ങിന് എത്തിയത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂറില്‍ തുന്നിയെടുത്തതായിരുന്നു എലീനയുടെ വസ്ത്രം. നെറ്റ് ലെഹങ്കയില്‍ പതിപ്പിച്ച സര്‍വോസ്‌ക്കി സ്റ്റോണുകളായിരുന്നു ലെഹങ്കയുടെ ആകര്‍ഷണീയത. പതിനായിരക്കണക്കിനു രൂപ വിലമതിക്കുന്ന സര്‍വോസ്‌ക്കി സ്റ്റോണുകള്‍, സര്‍വോസ്‌ക്കി ബീഡ്സും തന്നെയാണ് ഈ ഡ്രെസ്സിന്റെ പ്രധാന ആകര്‍ഷണവും. സമീറ ഷൈജു തനൂസ് കൊല്ലം ആണ് എലീനയുടെ സ്‌പെഷ്യല്‍ ഡേയെ കളര്ഫുള്ളാക്കി മാറ്റിയത്.