കുട്ടികളിലുണ്ടാവുന്ന ഡിപ്രഷനെക്കുറിച്ച് പറഞ്ഞ് മലയാളികളുടെ പ്രീയപ്പെട്ട നടിയും അവതാരികയുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ അവരുടെ പ്രശ്നങ്ങളും അവര്‍ക്കുണ്ടാകാനിടയുള്ള ഡിപ്രഷനും മനസ്സിലാക്കുന്നുണ്ടോ എന്ന് പൂര്‍ണിമ ചോദിക്കുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പൂര്‍ണിമ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
ആകെ ഡാര്‍ക്ക് അടിച്ചിരിക്കുകയാ, ഒറ്റയ്ക്കിരിക്കാന്‍ തോന്നും. ഒന്നിനോടും ഒരു താല്പര്യവുമില്ല. എല്ലാത്തിനോടും വെറുപ്പും വിദ്വേഷവും ചെറിയ ശബ്ദം പോലും കേള്‍ക്കാന്‍ പറ്റില്ല, വേണ്ടാത്ത ചിന്തകള്‍, കുറ്റബോധം, ദേഷ്യം, തളര്‍ച്ച, വെറുതെ കിടക്കാന്‍ തോന്നുന്നു, ഉറക്കമില്ല, വിശപ്പില്ല, ആകെ മടുത്തു, എന്തിനാ ഇങ്ങനെ ജീവിക്കുന്നത് തുടങ്ങിയ ചിന്തകള്‍ അലട്ടുന്നുണ്ടെങ്കില്‍ ഇതിനെ വിളിക്കുന്ന പേരാണ് ഡിപ്രഷന് അഥവാ വിഷാദം. മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ ഇതു വല്ലതും അറിയുന്നുണ്ടോ? വീഡിയോയില്‍ പൂര്‍ണിമ ചോദിക്കുന്നു.
കുട്ടികളിലെ വിഷാദത്തിന് മാറ്റം വരുത്തുന്നതിനായി അവരിലെ കലാവാസന ഉണര്‍ത്തുകയാണ് വേണ്ടെതെന്ന് പൂര്‍ണിമ പറയുന്നു. യാത്രകള്‍, തമാശകള്‍, എക്സര്‍സൈസ്, കായിക വിനോദത്തിനോടുള്ള താല്പര്യം എന്നിവയൊക്കെ പരിപോഷിപ്പിക്കാവുന്നതാണെന്നും പൂര്‍ണിമ വീഡിയോയില്‍ പറഞ്ഞു.