മിനിസ്ക്രീനിലെ ജനപ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്. പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. ‘സ്റ്റാര്‍ മാജിക്കി’ലൂടെയും ‘ഒരിടത്തൊരു രാജകുമാരി’ എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ ‘ശീതളാ’യെത്തുന്നത്. പരമ്പരയില്‍ നെഗറ്റീവ് റോളാണ് അമൃത കൈകാര്യം ചെയ്യുന്നത്.
കയ്യിലെ ടാറ്റൂവിന് പിന്നിലെ രഹസ്യമാണ് അമൃത ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും അയാളുടെ പേരാണ് കയ്യില്‍ പച്ച കുത്തിയിരുന്നതെന്നും അമൃത പറഞ്ഞു. എന്നാല്‍ ആ പ്രണയം ബ്രേക്കപ്പായി. അതോടെ കയ്യില്‍ പച്ച കുത്തിയ പേരും മായ്ക്കേണ്ടി വന്നു. അതേത്തുടര്‍ന്ന് ആ പേരിന് രൂപമാറ്റം വരുത്തി ഡിസൈന്‍ ചെയ്യുകയായിരുന്നുവെന്ന് അമൃത പറയുന്നു.
ആ ബന്ധം അവസാനിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ കൂടി ഇനിയും ബാക്കിയുണ്ടെന്നും അതുകൂടി അവസാനിക്കാനുണ്ടെന്നും അമൃത പറഞ്ഞു. നിലവില്‍ ഇപ്പോള്‍ താന്‍ ആരുമായും പ്രണയത്തിലല്ലെന്നും താരം പറഞ്ഞു. ആവശ്യത്തിന് വസ്ത്രങ്ങള്‍ പോലും വാങ്ങാന്‍ പോലും കഴിയാതിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ കരിയര്‍ നല്ല നിലയിലാണെന്നും താരം പറഞ്ഞു. അതികൊണ്ടുതന്നെ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത് കരിയറിനാണെന്നും താരം പറഞ്ഞു.
തന്റെ ബാക്ക്ബോണ്‍ അമ്മയാണെന്നും അമ്മയ്ക്കൊപ്പമാണ് താന്‍ ഷൂട്ടിന് പോകാറുള്ളതെന്നും താരം പറഞ്ഞു. അമ്മ, അമ്മമ്മ, അനിയന് എന്നിവരുമായിട്ടാണ് തനിക്ക് ഏറ്റവുമധികം ബന്ധമുള്ളത്. പത്തനാപുരം സ്വദേശിയായ അമൃതയിപ്പോള്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ഡിഗ്രീ പഠനത്തിനു ശേഷം ഫെയ്സ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് സീരിയലിലേക്കുള്ള ഓഡിഷനില്‍ പങ്കെടുത്തത്. അതില്‍ സെലക്ടാവുകയായിരുന്നു.