വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ മുന്‍പൊക്കെ വിഷമം തോന്നുമായിരുന്നുവെന്ന് സിനിമാ താരം ബാല. എന്നാലിപ്പോള്‍ അങ്ങനെയില്ല. ഇപ്പോള്‍ വിമര്‍ശങ്ങളും ആരോപണങ്ങളുമൊക്കെ കേള്‍ക്കുമ്പോള്‍ കോമഡിയാണ്, തമാശയായി കാര്യങ്ങളെ കാണാന്‍ ശീലിച്ചു കഴിഞ്ഞുവെന്നും ബാല പറഞ്ഞു. എത്ര വലിയ നന്മകള് ചെയ്താല്‍ അതിനെ കുറ്റം പറയാനും ആളുകളുണ്ടാവുമെന്നും ബാല പറയുന്നു. താന്‍ ആരെയും സിനിമയില്‍ റെക്കമെന്‍ഡ് ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. താനും ആരോടും അവസരം ചോദിച്ച് ചെന്നിട്ടില്ല.
തതനിക്ക് ചെയ്യാനാവുന്ന കഥാപാത്രങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാവുന്നതാണ്. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള കഥാപാത്രമാണെങ്കില്‍ താനത് ചെയ്തിരിക്കുമെന്നും ബാല പറയുന്നു. പ്രേംനസീറിനെ സിനിമയിലേക്ക് കൊണ്ടുവന്നത് അരുണാചലം സ്റ്റുഡിയോസിന്റെ ഉടമയായിരുന്ന എകെ വേലു എന്ന ബാലയുടെ മുത്തച്ഛനാണ്. പല താരങ്ങളും ഇതേക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമാണെന്നും ബാല പറയുന്നു.
മലയാളത്തിലെ മിക്ക നടന്മാരുമായി നല്ല ബന്ധമുണ്ട് ബാലയ്ക്ക്. മോഹന്‍ ലാലുമായി അടുത്ത ബന്ധമുണ്ട്. ഇടയ്ക്ക് ലാലേട്ടന് ബാലയെക്കുറിച്ച് സംസാരിച്ചുവെന്ന് കൂടെയുള്ളവര്‍ പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ തന്നെ സന്തോഷം തോന്നിയെന്ന് ബാല പറഞ്ഞു. പൃഥ്വിരാജ് ഇടയ്ക്കൊരു കഥ പറഞ്ഞിരുന്നു. ഹിസ്റ്റോറിക്കലായിട്ടുള്ള ചിത്രമായിരുന്നു അത്. ഈ സിനിമ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീയായിരിക്കുമെന്നും പൃഥ്വി പറഞ്ഞിരുന്നു.
നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനുള്ള കാര്യം താന്‍ ചെയ്യുമെന്ന് അഭിമുഖത്തില്‍ ബാല പറഞ്ഞിരുന്നു. പതിനാലോളം പേര്ക്ക്ഭക്ഷണ മുള്‍പ്പടെയുള്ള കാര്യങ്ങള്‍ താന്‍ ചെയ്യുമെന്നും ബാല പറഞ്ഞിരുന്നു. അടുത്തിടെ തന്റെ വീട്ടില്‍ കുറേ നായികമാര്‍ വന്നുപോയി എന്ന പേരില്‍ പ്രചരിച്ച വാര്‍ത്തയെക്കുറിച്ചും ബാല പ്രതികരിച്ചു. ട്രാന്‍സ്ജെന്‍ഡറായ മുപ്പത് പേരാണ് വീട്ടിലേക്ക് വന്നത്. എന്നാല്‍ കുറേ നായികമാര്‍ വന്നു എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത് എന്നും ബാല പറഞ്ഞു.