സ്ത്രീധനം സീരിയലിലെ മത്തി സുകുവിന്റെ മകളായി അഭിനയിച്ച് പ്രേക്ഷകരുടെ മുഴുവന്‍ ശത്രുതയും വാങ്ങിയാണ് സോനു സതീഷ് മലയാളം സീരിയല്‍ രംഗത്ത് നിന്ന് ഒരു താല്‍ക്കാലിക ബ്രേക്ക് എടുക്കുന്നത്. ഈ ബ്രേക്കിനു ശേഷം സോനു ശക്തമായി തിരിച്ചുവന്ന സീരിയലായിരുന്നു സുമംഗലി ഭവ. സൈക്കോ ഭര്‍ത്താവായ റിച്ചാര്‍ഡിനൊപ്പം മികച്ച അഭിനയമാണ് പരമ്പരയില്‍ സോനു കാഴ്ച വെച്ചത്. റിച്ചാര്‍ഡും സോനുവും തമ്മിലുള്ള ഓണ്‍-സ്ക്രീന്‍ കെമിസ്ട്രി തന്നെയായിരുന്നു സുമംഗലി ഭവയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. ആദ്യം ദര്‍ശന ദാസ് ചെയ്തിരുന്ന കഥാപാത്രം പാതിവഴിയില്‍ നിന്നാണ് സോനു ഏറ്റെടുത്തത്.
മലയാളത്തില്‍ നിന്ന ബ്രേക്ക് എടുത്തതിന് ശേഷം തമിഴ് സീരിയലുകളില്‍ സജീവമായിരുന്ന താരം, മലയാളം ഇന്‍ഡസ്ട്രി തനിക്ക് വളരെയധികം മിസ് ചെയ്തതുകൊണ്ടാണ് തിരിച്ചു വന്നത് എന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.’മലയാളം സീരിയലുകള്‍ ഞാന്‍ മിസ് ചെയ്തു തുടങ്ങിയപ്പോഴാണ് ഈ കഥാപാത്രം എനിക്ക് കിട്ടിയത്. കഥ എനിക്ക് വളരെയധികം ഇഷ്ടമായി, അതുകൊണ്ടുതന്നെ ചെയ്യുവാന്‍ തീരുമാനിച്ചു. ഞാന്‍ ജോയിന്‍ ചെയ്തപ്പോള്‍ അല്പം ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നു സീരിയലില്‍. എന്നാല്‍, കുറച്ചു നാളുകള്‍കൊണ്ടുതന്നെ അതെല്ലാം മാറി, പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായങ്ങള്‍ ലഭിക്കാന്‍ തുടങ്ങി’ അഭിമുഖത്തില്‍ സോനു പറഞ്ഞു.
ആദ്യമായി തനിക്കൊരു റൊമാന്റിക് കഥാപാത്രം ലഭിച്ചതില്‍ സന്തോഷമുണ്ട് എന്നും സോനു പറഞ്ഞു.’സീരിയലില്‍ കൂടുതലും ഞാന്‍ നെഗറ്റീവ് റോളുകളാണ് ചെയ്തിരുന്നത്, അതുകൊണ്ടു തന്നെ ഒരു റൊമാന്റിക് പെയര്‍ എനിക്കിതുവരെ കിട്ടിയിരുന്നില്ല. അവസാനം, സുമംഗലി ഭവയിലൂടെ അത് സംഭവിച്ചു. അത് പ്രേക്ഷകരും എന്ജോയ് ചെയ്തു എന്നറിയുന്നതില്‍ ഇരട്ടി സന്തോഷം. റിച്ചാര്‍ഡും ഞാനും ഓഫ്-സ്ക്രീനിലും നല്ല സുഹൃത്തുക്കളാണ്, അതുകൊണ്ടുതന്നെ സൂര്യനെയും ദേവൂനെയും നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.
സ്ത്രീധനത്തിന് ശേഷം ഒട്ടേറെ സീരിയലുകള്‍ ചെയ്തിട്ടുണ്ട് എങ്കിലും ജീവിതത്തില്‍ ഒരിക്കലും വേണിയെ മറക്കാന്‍ കഴിയില്ല, ഇപ്പോഴും പലരും എന്നെ അങ്ങനെയാണ് വിളിക്കുന്നത് തന്നെ. വില്ലത്തി ആയിരുന്നെങ്കിലും വേണിയെ ഇഷ്ടമായിരുന്നു എല്ലാവര്ക്കും. നാലര വര്‍ഷത്തോളം ഞാന്‍ വേണിയായി ജീവിക്കുക തന്നെയായിരുന്നു. വേണിയെപ്പറ്റി എത്രവേണമോ സംസാരിച്ചുകൊണ്ടേ ഇരിക്കാം, അത്രക്കുണ്ട് അനുഭവങ്ങള്‍,’ സോനു പറയുന്നു.