തനിക്ക് ഏറെ ഇഷ്ടമുള്ള മലയാളത്തിലെ പ്രഗൽഭനായ ആ നടനെ അച്ഛൻ പണിയുന്നത് തനിക്കിഷ്ടമല്ല… തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസൻ.

0

മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് ശ്രീനിവാസൻ്റെത്. അദ്ദേഹത്തിൻറെ ഭാര്യയും മകളെയും മലയാളികൾക്ക് സുപരിചിതം. രണ്ട് ആൺമക്കളും ഇന്ന് മലയാളസിനിമയിൽ തങ്ങളുടേതായ കൈയ്യൊപ്പ് പതിപ്പിച്ചവർ. ഒരു നടൻ എന്നതിലുപരി മികച്ച സംവിധായകൻ എന്ന രീതിയിൽ പേരെടുത്ത വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. ഒരു അഭിനേതാവായി തിളങ്ങാൻ ആണ് ധ്യാൻ ശ്രീനിവാസൻ്റെ താല്പര്യം. ഇപ്പോഴിതാ ഇവരുടെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്.

ധ്യാനും വിനീതും കുട്ടികളായിരിക്കുമ്പോൾ ഉള്ള അഭിമുഖം ആണ് ഇത്. അഭിമുഖത്തിൽ പല തരത്തിലുള്ള ചോദ്യങ്ങൾ ഇരുവരോടും അവതാരകൻ ചോദിക്കുന്നുണ്ട്. ഈ പരിപാടി ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ വിനീത് ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ. പരിപാടി തനിക്ക് ഇഷ്ടമാണ്. എന്നാൽ അച്ഛൻ ചെയ്യുന്ന ഒരു കാര്യത്തോട് വിയോജിപ്പുണ്ട്. തനിക്ക് ഏറെ ഇഷ്ടമുള്ള മലയാളത്തിലെ പ്രഗൽഭനായ ഒരു നടനുണ്ട്.

ആ നടനെ അച്ഛൻ ഇടയ്ക്ക് പണിയും. അത് തനിക്ക് ഇഷ്ടം അല്ല. അപ്പോൾ വിനീതിനൊട് ശ്രീനിവാസൻ ഒരു കാര്യം ചോദിക്കുന്നു. അദ്ദേഹത്തെ താൻ മനപൂർവ്വം തേജോവധം ചെയ്യുകയാണ് എന്ന് നീ കരുതുന്നുണ്ടോ? താര വസ്തുതകൾ അല്ല പറയുന്നത് എന്ന് നീ കരുതുന്നുണ്ടോ? അതിനു വിനീത് പറയുന്ന മറുപടി ഇങ്ങനെ. അച്ഛൻ വസ്തുതകൾ ആണോ പറയുന്നത് എന്ന് താൻ എങ്ങനെയാണ് അറിയുന്നത്.

അപ്പോൾ താൻ നുണ പറയും എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു. അതിനുദാഹരണമായി വിനീത് മറ്റൊരു കാര്യം പറയുന്നുണ്ട്. പുറമേക്ക് അച്ഛൻ സിഗരറ്റ് വലി നിർത്തി എന്നൊക്കെയാണ് പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം താൻ ബാത്റൂമിൽ കയറിയപ്പോൾ അവിടെ സിഗരറ്റിൻ്റെ മണവും തീപ്പെട്ടിക്കൊള്ളികളും കണ്ടിരുന്നു. അതിനു തൊട്ടു മുൻപ് ബാത്ത്റൂം ഉപയോഗിച്ചത് അച്ഛനാണ്. വിനീത് ശ്രീനിവാസൻ പറയുന്നു. വളരെ രസകരമായ ഒരു പഴയ അഭിമുഖം തന്നെയാണ് ഇത്. മികച്ച കമൻറുകളും ഇതിന് ലഭിക്കുന്നുണ്ട്.