സ്റ്റാര്‍ സിംഗര്‍ വിജയികള്‍ ഇപ്പോഴെന്ത് ചെയ്യുന്നു? അരുണ്‍രാജ് മുതല്‍ മാളവിക വരെ

0

പാട്ടുകാരുടേയും പാട്ടിനെ സ്‌നേഹിക്കുന്നവരുടേയും പ്രീയപ്പെട്ട പരിപാടിയായ സ്റ്റാര്‍ സിംഗര്‍ എട്ടാം സീസണില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ പ്രീയ മത്സരാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സപ്പോര്‍ട്ടും നല്‍കി പ്രോത്സാഹിപ്പിക്കുകയാണ് സംഗീത പ്രേമികള്‍. ഓരോ സീസണിലും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ട നിരവധി മത്സരാര്‍ത്ഥികളുണ്ടായിരുന്നു. എട്ടാം സീസണ്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കഴിഞ്ഞുപോയ ഏഴു സീസണുകളിലേയും വിജയികള്‍ ഇപ്പോള്‍ സംഗീതവുമായി ബന്ധപ്പെട്ട് തന്നെ ജീവിക്കുകയാണ്.

AssignmentImage-395778470-1611394770

ആദ്യ സീസണിലെ വിജയി അരുണ്‍ രാജ് മുതല്‍ കഴിഞ്ഞ സീസണിലെ വിന്നര്‍ മാളവിക വരെയുള്ളവര്‍ സംഗീത രംഗത്ത് തന്നെ സജീവമായി തുടരുകയാണ്. ഒന്നാം സീസണിലെ വിജയി അരുണ്‍ രാജ് ഇപ്പോള്‍ ഒരു സംഗീത സംവിധായകനാണ്. ഒരു പഴയ ബോംബ് കഥ, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ സിനിമകളില്‍ സംഗീതം ചെയ്തിരിക്കുന്നത് അരുണാണ്. അരുണിനൊപ്പം അതെ സീസണില്‍ ഒന്നാം സ്ഥാനം പങ്കുവെച്ച ഗായികയാണ് കവിത ജയറാം. റിയാലിറ്റി ഷോയ്ക്കു ശേഷം അത്ര ശോഭിച്ചില്ല എങ്കിലും, ഇപ്പോള്‍ ഓണ്‍ലൈനില്‍ കവര്‍ സോങ്ങുകകളും ഒക്കെയായി ശ്രദ്ധ നേടുകയാണ് കവിത.

AssignmentImage-774313494-1611394771

AssignmentImage-1101377668-1611394771

രണ്ടാം സീസണിലെ വിജയി, നജിം അര്‍ഷാദ് മലയാളികള്‍ക്ക് പ്രിയപ്പെട്ട പിന്നണി ഗായകനാണിപ്പോള്‍. ഒട്ടേറെ ഹിറ്റ് പാട്ടുകളും കഴിഞ്ഞ വര്‍ഷത്തെ മികച്ച പിന്നണി ഗായകനുള്ള സ്റ്റേറ്റ് അവാര്‍ഡും ഒക്കെയായി സംഗീത രംഗത്ത് സജീവമാണ് നജീം. മൂന്നാം സീസണിലെ വിജയി വിവേകാനന്ദന് റിയാലിറ്റി ഷോ വിജയിയായ പുറകെ തന്നെ ഒട്ടേറെ പ്ലേബാക്ക് അവസരങ്ങള്‍ ലഭിച്ചു. വയലിനിസ്‌റ് കൂടിയായ ഗായകന്‍ വിവേകാനന്ദന്‍ ഇപ്പോള്‍ സ്വന്തമായി ആരംഭിച്ച യൂട്യൂബ് ചാനലില്‍ കവര്‍ ഗാനങ്ങള്‍ പോസ്റ്റ് ചെയ്തു സംഗീത പ്രേമികളെ ആസ്വദിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കവര്‍ ഗാനങ്ങളുമായി പ്രീതി നേടുന്ന സോണിയയായിരുന്നു വിവേകാനന്ദനൊപ്പം ആ വര്‍ഷത്തെ സ്റ്റാര്‍ സിംഗര്‍ ഒന്നാം സമ്മാനം പങ്കുവെച്ചത്. സ്റ്റാര്‍ സിംഗറിന് ശേഷം തമിഴ് റിയാലിറ്റി ഷോ സൂപ്പര്‍ സിംഗറിലും പങ്കെടുത്തിരുന്നു സോണിയ.

AssignmentImage-1202156105-1611394771

AssignmentImage-1374311254-1611394771

നാലാം സീസണ്‍ വിജയി ജോബി ജോണ്‍ ഇപ്പോള്‍ ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങള്‍ ചെയ്തു സംഗീത രംഗത്ത് തന്നെ സജീവമായി തുടരുന്നു. അഞ്ചാം സീസണ്‍ വിജയിയായ കല്പന പിന്നണി ഗായിക എന്നതിലുപരി ഇപ്പോഴും റിയാലിറ്റി ഷോ രംഗത്ത് നിറസാന്നിധ്യമാണ്. സ്റ്റാര്‍ സിംഗറിന് ശേഷം ബിഗ് ബോസ് തെലുഗ് ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു കല്പന. ഇതിനുപുറമെ, സൂപ്പര്‍ സിംഗര്‍ എന്ന തമിഴ് മ്യൂസിക് ഷോയില്‍ ജഡ്ജുമായിരുന്നു ഈ ഗായിക.

AssignmentImage-1656700076-1611394772

AssignmentImage-2143903359-1611394772

ആറാം സീസണ്‍ വിജയി മെറിന്‍ ഗ്രിഗറി പിന്നണി ഗായികയായി ഒട്ടേറെ സിനിമകളില്‍ പാടി ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. ഈയിടെ സരിഗമപ ഷോയില്‍ മെന്ററായി മെറിന്‍ എത്തിയിരുന്നു. ഏഴാം സീസണ്‍ വിജയിയായ മാളവിക അനില്‍കുമാര്‍ ഉലക നായകന്‍ കമല്‍ഹാസന്റെ വരെ പ്രശംസ നേടിയ ഗായികയാണ്. പാപനാസം എന്ന കമല്‍ സിനിമയിലെ ഒരു ഗാനം പാടിയതിനു അദ്ദേഹം മാളവികയെ അഭിനന്ദനന്ദിച്ചിരുന്നു.

AssignmentImage-1565060406-1611394772

AssignmentImage-1419787548-1611394772