ആ കാരണം പറഞ്ഞുകൊണ്ട് പലരും തന്നെ സിനിമകളിൽ നിന്ന് ഒഴിവാക്കി. സലിം കുമാർ മനസ്സുതുറക്കുന്നു.

0

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് സലിംകുമാർ. വർഷങ്ങളായി സിനിമയിൽ സജീവമാണ് ഇദ്ദേഹം. ഒരു ഹാസ്യനടനായി ആണ് ഇദ്ദേഹം സിനിമയിൽ പ്രവേശിക്കുന്നത്. പിന്നീട് തുടർച്ചയായി ഹാസ്യ കഥാപാത്രങ്ങൾ. മിമിക്രി രംഗത്തുനിന്നും ആണ് താരം സിനിമയിലെത്തിയത്. ടെലിവിഷൻ ചാനലുകളിൽ നിരവധി കോമഡി പരിപാടികളും താരം അവതരിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല തനിക്ക് എന്തും വഴങ്ങുമെന്ന് താരം പിന്നീട് തെളിയിച്ചു. പെരുമഴക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആണ് സലിം കുമാർ എന്ന നടനെ ഒരു പക്ഷേ മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട് ആവുക. കമൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പിന്നീട് വീട് പല വേഷങ്ങൾ ഉള്ള നിരവധി ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ചു. അതോടെ ഇദ്ദേഹത്തിൻറെ ഉള്ളിലെ നടനെ മലയാളികൾ പൂർണ്ണമായും തിരിച്ചറിഞ്ഞു. ഇതിനിടയിൽ ഒരു ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി.

 

വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധനേടുന്നത്. പഴയകാല സിനിമ ജീവിതത്തെക്കുറിച്ച് എല്ലാം താരം പറയുന്നുണ്ട്. തൻറെ ചിരി കാരണം പല ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. തുടക്ക കാലങ്ങളിൽ നടന്ന ജഗദീഷിനെ അനുകരിക്കാൻ ശ്രമിച്ചതിനെ കുറിച്ചും താരം പറയുന്നു. പിന്നീട് ഏറെ കഷ്ടപ്പെട്ടു ആ രീതി മാറ്റിയെടുത്തു. സിനിമ അഭിനയം നിർത്താൻ പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും, എന്നാൽ മറ്റൊരു ജോലിയും അറിയാത്തതിനാൽ ആണ് ഇത് തുടർന്നത് എന്നും താരം കൂട്ടിച്ചേർത്തു.

റിലാക്സ് ചെയ്ത് അഭിനയിക്കുന്ന വ്യക്തിയാണ് എന്നും താരം കൂട്ടിച്ചേർത്തു. അഭിനയത്തെ പോലെതന്നെ തൻറെ വീട്, കൃഷി, വായന, എഴുത്ത് ഒക്കെ പ്രാധാന്യമുണ്ട്. ഭാര്യ, മക്കൾ, സുഹൃത്തുക്കൾ ഇവരുടെ കൂടെ ഒക്കെ സമയം നീക്കിവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതിനാൽ തന്നെ സിനിമകൾ ചെയ്തു തീരുമ്പോൾ ഇടവേളകൾ ആവശ്യമാണ് എന്നും താരം കൂട്ടിച്ചേർത്തു.