മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ജില്ലകൾ തമിഴ്നാടിന് വിട്ടുകൊടുക്കുക… തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്.

0

മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച വിവാദങ്ങളും, അഭ്യൂഹങ്ങളും ഒക്കെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി എല്ലായിടത്തും ചർച്ച. പഴയ ഡാം ഡീകമ്മീഷൻ ചെയ്തു പുതിയ ഡാം നിർമ്മിക്കണം എന്ന ആവശ്യവുമായി സിനിമാ താരങ്ങൾ അടക്കം പലരും എത്തിയിരുന്നു. വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ. അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ കുറിച്ച കുറിപ്പിലൂടെ. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കും എന്ന് താൻ കരുതുന്നില്ല. സ്കൂൾ ബസ് അപകടത്തിൽ പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക.

സ്ത്രീധനത്തിൻ്റെ പേരിൽ ഏതെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്താൽ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനുശേഷം പല റിപ്പോർട്ടുകളും ചർച്ച ചെയ്യുക. അങ്ങനെ തുടങ്ങിയ കുറെ കലാപരിപാടികൾ ആണ് ഇവിടെ നടക്കുന്നത്. എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിനു മുൻപ് കുറെ യോഗം ചേരും. സംഭവിച്ചു കഴിയുമ്പോൾ ദുഃഖം, ആദരാഞ്ജലികൾ പിന്നെ ഒരു അന്വേഷണ കമ്മീഷൻ. (അതിനു കുറച്ചു കോടികൾ കത്തിക്കും അത്രതന്നെ). ഇതിൻറെ പരിഹാരം ഒന്നേയുള്ളൂ.

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടുകൊടുക്കുക. അതോടെ ആ ജില്ലക്കാരുടെ സുരക്ഷയ്ക്കായി അവർ പുതിയ ഡാമും പണിയും. തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും. ലോകത്തിലെ ഏതു കോണിലുള്ള വരെയും സേവ് ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം സേവ് ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാടിന് വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം.

വാൽകഷ്ണം: ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ഒന്നുകിൽ ആ ജോലി തമിഴ്നാടിനെയോ, കേന്ദ്രത്തെ കൊണ്ടോ ചെയ്യിപ്പിക്കുക. അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൻ്റെ അവസ്ഥ ആകില്ല എന്ന് ഉറപ്പുവരുത്തുക. ഇപ്പോഴാണ് മഴക്കാലത്തെ പേടിച്ചാൽ മതി. ചിലർ പുതിയ ഡാം കിട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടിവരും. താരം വ്യക്തമാക്കുന്നു.