കിംഗ് ഖാൻ്റെ ചിത്രത്തിൽ നിന്നും നയൻതാര പിന്മാറുന്നു? പെട്ടെന്നുള്ള ലേഡീ സൂപ്പർസ്റ്റാറിൻ്റെ പിൻമാറ്റത്തിനുള്ള ആ കാരണം നിങ്ങൾ വിചാരിച്ചത് തന്നെ!

0

ബോളിവുഡിലെ കിംഗ് എന്നാണ് ഷാരൂഖാൻ അറിയപ്പെടുന്നത്. താരം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തു ഇരിക്കുകയായിരുന്നു. താരത്തിൻ്റെ അവസാനത്തെ ഒന്ന് രണ്ടു ചിത്രങ്ങൾ പരാജയപ്പെട്ടിരുന്നു. സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ഷാരൂഖാൻ. താരം അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണവും, മറ്റു ജോലികളും നടക്കുകയാണ്.

പ്രശസ്ത തമിഴ് സംവിധായകൻ ആയ അറ്റ്ലി ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ശക്തമായ തിരിച്ചുവരവിന് ആണ് താരം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ഷാരൂഖ് ഖാൻ്റെ റെ നായികയായി ആദ്യം പരിഗണിച്ചത് സാമന്തയെ ആയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ പിന്നീട് സാമന്തയ്ക്ക് പകരം നയൻതാര പരിഗണിച്ചു എന്ന് റിപ്പോർട്ടുകൾ വന്നു. ചിത്രത്തിൻറെ ഭാഗമായിരുന്നു നയൻതാര. തെന്നിന്ത്യയുടെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. നയൻതാരയുടെ അരങ്ങേറ്റ ബോളിവുഡ് ചിത്രവും ഇതാവുമായിരുന്നു.

എന്നാൽ നയൻതാര ചിത്രത്തിൽ നിന്നും പിന്മാറുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വരുന്നത്. താരത്തിനു പകരം സാമന്ത തന്നെ നായികയായി എത്തുമെന്ന് വാർത്തകൾ പറയുന്നു. പൂനയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ഷാരൂഖിൻ്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. ഇപ്പോൾ ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ നീണ്ടുപോവുകയാണ്.

ഷാരൂഖ് ഖാൻ എന്ന് സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന് വ്യക്തമല്ല. ഇങ്ങനെ ചിത്രീകരണം നീണ്ടു പോകുന്നതിനാൽ ഡേറ്റിൻ്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉള്ളതിനാലാണ് നയൻതാര പിന്മാറുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തകൾക്കൊന്നും ഔദ്യോഗിക സ്ഥിതീകരണം ഇല്ല. ഷാരൂഖിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എൻറെർടെയ്മെൻറ് ആണ് ചിത്രം നിർമ്മിക്കുന്നത്.