യഥാര്‍ത്ഥ പേരിനെക്കാള്‍ കൂടുതല്‍ സീരിയലിലെ പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രീറാം രാമചന്ദ്രന്. ശ്രീറാം എന്ന് പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലായേക്കില്ല എന്നാല്‍ ജീവ എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും മനസ്സിലാകും. അത്രയ്ക്ക് മിനിസ്ക്രീന്‍ പ്രേക്ഷകരെ സ്വാധീനിച്ച കഥാപാത്രമാണ് ശ്രീറാമിന്റെ ജീവയുടേത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ- ജീവ പ്രണയജോഡികളോട് വല്ലാത്തൊരിഷ്ടമുണ്ട് ആളുകള്‍ക്ക്.
ജീവയെന്ന ശ്രീറാം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് ജീവിതത്തിലെ നായിക വന്ദിതയുമൊരുമിച്ചുള്ള ഫോട്ടോയാണ്. ‘ഓരോ ദിവസവും ഞാന്‍ നിന്നിലേക്ക് വീണുപോകുകയാണ്’ എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്ക് വച്ചത്. വന്ദിതയുമായി പ്രണയ വിവാഹം ആയിരുന്നു ശ്രീറാമിന്റേത്. 2012 ലാണ് വന്ദിത ശ്രീറാമിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കോളജ് പഠനശേഷമാണ് തങ്ങള്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതെന്ന് ശ്രീറാം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന്റെ സൂചന ആയിട്ടാണ് ശ്രീറാം പ്രീയതമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. വാലന്റൈന്‍ സ്പെഷ്യല്‍ എപ്പിസോഡില്‍ അതിഥികളായി ഇരുവരും ഒന്നിച്ച് എത്തുമെന്നാണ് സൂചന. സോഷ്യല്‍മീഡിയയില്‍ ശ്രീറാം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുള്ളതുപോലെ വന്ദിതയ്ക്കൊപ്പമുള്ള ചിത്രവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.