കറുപ്പിൻ്റെ ഏഴഴകിൽ ദിലീപ് കാവ്യ ദമ്പതികൾ. എന്തൊരു ചേർച്ചയാണ് എന്ന് ആരാധകർ!

0

മലയാളത്തിൻറെ പ്രിയ താരദമ്പതിമാരാണ് ദിലീപ് കാവ്യ ദമ്പതികൾ. ഒട്ടനവധി ആരാധകർ ഉണ്ട് ഈ ദമ്പതികൾക്ക്. ഒരു മകളാണ് ദമ്പതികൾക്ക് ഉള്ളത്. മഹാലക്ഷ്മി എന്ന ഈ കുഞ്ഞു മോൾക്കും ആരാധകർ ഒട്ടേറെ. ഒരു കാലത്ത് മലയാളികളുടെ പ്രിയ ഓൺസ്ക്രീൻ കോംബോ ആയിരുന്നു ദിലീപ് കാവ്യ ജോഡികൾ. പിന്നീട് ജീവിതത്തിലും ഇവർ ഒരുമിക്കുക യായിരുന്നു.

ബാലതാരമായാണ് കാവ്യ സിനിമയിൽ പ്രവേശിക്കുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ആദ്യമായി നായികയായി. ലാൽജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇതൊരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ദിലീപ് ആയിരുന്നു ഇതിൽ നായകനായി എത്തിയത്. ചിത്രം ഹിറ്റായതോടെ കാവ്യയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

താരം ഒട്ടനവധി മലയാള ചിത്രങ്ങളിൽ നായികയായി. മിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും കാവ്യ നായികയായി വേഷമിട്ടൂ. അക്കാലത്തെ മലയാളത്തിലെ മുൻനിര നടിയായിരുന്നു താരം. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യാ. കാവ്യയുടെയും ദിലീപിൻ്റെയും ചിത്രങ്ങളൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ അങ്ങനെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഫാൻസി ഗ്രൂപ്പുകളിലും പേജുകളിലും ആണ് ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലാകുന്നത്. കറുപ്പ് ഷർട്ടണിഞ്ഞ് ദിലീപിനെയും, കറുപ്പ് കുർത്തിയിട്ട കാവ്യയേയും ചിത്രത്തിൽ കാണാം.

വളരെ ചേർച്ചയാണ് ഇരുവരും ഈ ചിത്രത്തിൽ എന്നാണ് ആരാധകർ പറയുന്നത്. ഇത്തരം ലളിതമായ വസ്ത്രധാരണത്തിലും രണ്ടുപേരും മനോഹരമായിരിക്കുന്നു എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ ഒരു കുഞ്ഞു താരവും ഉണ്ട്. ഈ കുഞ്ഞിനെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. ഇത് ആരാണെന്ന് വ്യക്തമല്ല. ഈയടുത്താണ് മഹാലക്ഷ്മിയുടെ പിറന്നാൾ കുടുംബം ആഘോഷിച്ചത്.