‘വടിവാളും കത്തിയുമൊക്കെയായി കുറേപേര്‍ വന്നു’; രാത്രിയിലെ ഷൂട്ടിംഗ് അനുഭവത്തെക്കുറിച്ച് ആര്യാ ദയാല്‍

0

ഗായിക ആര്യാ ദയാലിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മ്യൂസിക് ആല്‍ബമാണ് ‘കിംഗ് ഓഫ് മൈ കൈന്റ്’. എന്നാല്‍ മ്യൂസിക് ആല്‍ബം ചിത്രീകരിക്കുന്നതിനിടെ തന്റെ സ്വന്തം നാട്ടില്‍ നിന്ന് തന്നെ തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് ആര്യാ ദയാല്‍ വെളിപ്പെടുത്തി. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യാ ദയാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. രാത്രിയിലാണ് ആല്‍ബത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍ സ്ത്രീ ആണെന്ന കാരണത്താല്‍ രാത്രിയിലെ ചിത്രീകരണം എളുപ്പമായിരുന്നില്ലെന്ന് ആര്യ ദയാല്‍ പറഞ്ഞു.

ഒരു സ്ത്രീയുടെ ശബ്ദം കേട്ടു എന്നതിന്റെ പേരില്‍ പത്ത് അമ്പതോളം ആളുകള്‍ അന്നാ ഗ്രൗണ്ടിന് ചുറ്റും വളഞ്ഞു. വടിവാളും കത്തിയും അരിവാളും ഒക്കെയായി കുറേപേര്‍ വന്നു. ചെറുപ്പത്തിലേ മുതല്‍ ഞങ്ങള്‍ കളിച്ചു വളര്‍ന്ന ഇടവും, ഞങ്ങളെ വളരെ നന്നായി അറിയാവുന്ന ആളുകളുമാണ്. അവര്‍ തന്നെയാണ് രാത്രിയില്‍ ഇങ്ങനെ പെരുമാറുന്നത്’.

'രാത്രിയിലെ ഷൂട്ടിങ് എളുപ്പമായിരുന്നില്ല, 9 കഴിഞ്ഞാൽ പിന്നെ എത്തുന്നത് വടിവാളും കത്തിയുമായിട്ടാണ്', ആര്യ ദയാൽ

രാത്രി 9 മണിക്ക് ശേഷം സ്ത്രീയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ എത്തിച്ചേരുന്ന നിഗമനം, ഒന്നുകില്‍ എന്തോ മോശമായ കാര്യ അവിടെ നടക്കുന്നു, അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമല്ലാത്തത് എന്തോ നടക്കുന്നു, എന്നൊക്കെയാണ്. ഇതു രണ്ടുമല്ലാതെ മറ്റൊരു ചിന്തയും അവരിലേയ്ക്ക് എത്തുന്നില്ല എന്ന് ആര്യാ ദയാല്‍ പറഞ്ഞു.

ആര്യ ദയാലിന്റെ വാക്കുകള്‍:

‘കിങ് ഓഫ് മൈ കൈന്റ്, എന്ന മ്യൂസിക് വീഡിയോയില്‍ രാത്രി നടന്നുപോകുന്ന ഒരു രം?ഗമുണ്ട്, കണ്ണൂര്‍ ആയിരുന്നു ഷൂട്ട്. എനിക്ക് അറിയാമായിരുന്നു രാത്രിയിലെ ഷൂട്ടില്‍ ബഹളം കേട്ട് ആളുകള്‍ ഓടിയെത്തുമെന്നും പ്രശ്‌നമാക്കുമെന്നും. വടിവാളും കത്തിയും അരിവാളും ഒക്കെയായി കുറേപേര്‍ വന്നു. എന്റെ നാട്ടില്‍ നിന്ന് ഷൂട്ട് ചെയ്ത, എനിക്കുണ്ടാകുന്ന അനുഭവങ്ങളാണ് ഞാന്‍ പറയുന്നത്. രാത്രി പുരുഷന്മാരുടേയും സ്ത്രീയുടേയും ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ മറ്റെന്ത് വിചാരിക്കണം എന്നാണ് അന്നവര്‍ ഞങ്ങളോട് ചോദിച്ചത്. ഇവിടെയൊരു ക്രിയേറ്റീവ് വര്‍ക്ക് നടക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ അവര്‍ക്കാവുന്നില്ല.

9 മണിക്ക് ശേഷം ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അവര്‍ എത്തിച്ചേരുന്ന നിഗമനം, ഒന്നുകില്‍ എന്തോ മോശമായ കാര്യ അവിടെ നടക്കുന്നു, അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമല്ലാത്തത് എന്തോ നടക്കുന്നു, എന്നൊക്കെയാണ്. ഇതു രണ്ടുമല്ലാതെ മറ്റൊരു ചിന്തയും അവരിലേയ്ക്ക് എത്തുന്നില്ല. ഷൂട്ടിങ് നടക്കുന്ന ?ഗ്രൗണ്ടിന് ചുറ്റും ആളുകള്‍ വളഞ്ഞിരുന്നു. നമ്മളറിയാതെ നമ്മുടെ ഏരിയയില്‍ വന്ന് ഷൂട്ട് ചെയ്യുന്നു എന്നായിരുന്നു അന്നവര്‍ പറഞ്ഞത്. ഒരു സ്ത്രീയുടെ ശബ്ദം കേട്ടു എന്നതിന്റെ പേരില്‍ പത്ത് അമ്പതോളം ആളുകള്‍ അന്നാ ഗ്രൗണ്ടിന് ചുറ്റും വളഞ്ഞു. ചെറുപ്പത്തിലേ മുതല്‍ ഞങ്ങള്‍ കളിച്ചു വളര്‍ന്ന ഇടവും, ഞങ്ങളെ വളരെ നന്നായി അറിയാവുന്ന ആളുകളുമാണ്. അവര്‍ തന്നെയാണ് രാത്രിയില്‍ ഇങ്ങനെ പെരുമാറുന്നത്’.

‘ഇതേ അനുഭവം എന്റെ ആദ്യ ഇന്റിപെന്റന്റ് വീഡിയോ ‘ട്രൈ മൈ സെല്‍ഫ്’ ചെയ്തപ്പോഴും ഉണ്ടായിരുന്നു. ആദ്യം ഒരു ഒഴിഞ്ഞ വീട്ടിലായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. അന്ന് ഒരാള്‍ വന്ന് വാതില്‍ക്കല്‍ തട്ടി ചോദിച്ചു, ഇവിടെ എന്താ നടക്കുന്നത് എന്ന്. ഒരു പെണ്‍കുട്ടി, ഒരു ക്യാമറ, നാല് ആണ്‍കുട്ടികള്‍, അത്രയുമായിരുന്നു അയാള്‍ അപ്പോള്‍ കാണുന്നത്. അതായിരുന്നു അവരുടെ പ്രശ്‌നവും. തലശ്ശേരി ബീച്ചില്‍ വെച്ചുളള ഷൂട്ടിനിടയിലും ഇതേ അനുഭവം ഉണ്ടായിരുന്നു’, ആര്യ പറയുന്നു.