ചെമ്പരത്തിയിലെ പ്രബിൻ ഇനി ഭർത്താവുദ്യോഗത്തിലേക്കും, വിവാഹ വീഡിയോ കാണാം

0

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രബിൻ. ചെമ്പരത്തി എന്ന സീരിയലിലൂടെ ആണ് പ്രബിൻ മലയാളികളുടെ മനസ്സിൽ കീഴടക്കുന്നത്. തൃപ്രയാർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ പ്രബിൻ വിവാഹിതനായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വധുവിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം തന്നെയായിരുന്നു കല്യാണ വിശേഷം ആരാധകരെ അറിയിച്ചത്.

സ്വാതി എന്നാണ് പ്രബിൻ്റെ പ്രിയതമയുടെ പേര്. ഒരു കോളേജ് ലെക്ചർ ആണ് ഇവർ. ഏറെക്കാലമായി ഇവർ തമ്മിൽ സൗഹൃദത്തിലായിരുന്നു എങ്കിലും വിവാഹത്തെക്കുറിച്ച് ചിന്തിച്ചത് അടുത്തിടെ മാത്രമാണ് എന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രബിൻ അടുത്തിടെ പറഞ്ഞിരുന്നു. ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്പങ്ങളും അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.

“വിവാഹ ജീവിതത്തെക്കുറിച്ച് അധികം സങ്കല്പങ്ങൾ ഒന്നും ഉള്ള വ്യക്തിയായിരുന്നില്ല ഞാൻ. ഒരു വ്യക്തി എന്ന നിലയിലോ, ഭർത്താവ് എന്ന നിലയിലോ ഒരു തരത്തിലുള്ള ഡിമാൻഡും ഞാൻ വെക്കുന്നില്ല. എങ്കിലും എനിക്ക് ഒരു ആഗ്രഹം മാത്രമാണ് ഉള്ളത്. കല്യാണം കഴിക്കാൻ പോകുന്ന കുട്ടി എൻറെ ഒരു കണ്ണാടി ആയിരിക്കണം. എൻറെ ഉള്ളിലെ അഭിനേതാവിനെ മനസ്സിലാക്കണം, എൻറെ ഉള്ളിലെ കഷ്ടപ്പാടുകൾ ഉൾക്കൊള്ളാൻ സാധിക്കുന്ന ഒരാളായിരിക്കണം കുട്ടി. വേറെ ഒരു ആഗ്രഹവുമില്ല” – താരം അഭിമുഖത്തിൽ പറയുന്നു.

താരത്തിൻ്റെ വിവാഹ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ധാരാളം ആളുകൾ ആണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്. ഇവരുടെ വിവാഹ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. ഇതൊക്കെ ധാരാളം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയുടെ താഴെയും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തുകയാണ് ആരാധകർ.