നിങ്ങൾക്ക് തോന്നുന്ന സമയത്ത് വരാൻ ഇത് സിനിമ നിർമ്മാണ കമ്പനിയല്ല… ബോളിവുഡിലെ ഇളമുറ തമ്പുരാട്ടിക്ക് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ശകാരം.

0

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ബോളിവുഡിനെ ഒന്നാകെ പിടിച്ചുലച്ച മയക്കുമരുന്ന് കേസ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഷാരൂഖാൻറെ മകൻ ആര്യൻ ഖാൻ ഇപ്പോൾ ഇപ്പോൾ ജയിലിൽ ആണ്. പലവഴിക്കും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. ചില പ്രശസ്ത നടീനടൻമാരുടെ പേരുകൾ അധികൃതർക്ക് കിട്ടിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളും വന്നിരുന്നു. സംഭവത്തെ ആസ്പദമാക്കി ചോദ്യം ചെയ്യാനായി ചില ആളുകളെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിളിച്ചു വരുത്തുകയും ചെയ്തു.

ഇതിനോടനുബന്ധിച്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ച് നടിയാണ് അനന്യ പാണ്ടെ. ബോളിവുഡിലെ ഉയർന്നുവരുന്ന മുൻനിര നടിമാരിലൊരാളാണ് അനന്യ. കുറച്ചു വർഷങ്ങൾക്കു മുൻപായിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. ഇക്കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിനായി താരത്തെ എൻ സി ബി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. സോണി ഡയറക്ടർ സമീർ വാങ്കഡെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചോദ്യംചെയ്യൽ.

എന്നാൽ മണിക്കൂറുകൾ വൈകിയാണ് താരം ചോദ്യംചെയ്യലിന് എത്തിയത്. ഇത് ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുകയും ചെയ്തു. താരത്തെ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ശകാരിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നിങ്ങൾക്ക് വൈകി എത്താൻ ഇത് സിനിമാ കമ്പനി അല്ല. കേന്ദ്ര ഏജൻസി ആണ്. ഇദ്ദേഹം മുന്നറിയിപ്പ് നൽകിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഞ്ചാവിൻറെ ലഭ്യതയെ കുറിച്ച് അനന്യയും ആര്യനും ചാറ്റ് നടത്തിയതായി എൻസിബി കണ്ടെത്തിയിരുന്നു.

കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ റെഡി ആക്കാം എന്നാണ് അനന്യ മറുപടി നൽകിയത്. താൻ ആർക്കും ലഹരിമരുന്ന് നൽകിയിട്ടില്ല എന്നും ഇത് വെറും തമാശ മാത്രമായിരുന്നു എന്നാണ് അനന്യ പറഞ്ഞത്. എന്നാൽ ഉദ്യോഗസ്ഥർ ഇത് കണക്കിൽ എടുത്തിട്ടില്ല എന്നാണ് സൂചന. ലഹരിമരുന്ന് ഇടപാടുകാരുടെ നമ്പറുകൾ ആര്യന് താരം നൽകിയിട്ടുണ്ട് എന്നും ലഹരി വാങ്ങാൻ സഹായിച്ചു എന്നുമാണ് അവർ പറയുന്നത്. താരത്തിൻ്റെ ഫോണും ലാപ്ടോപ്പും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.