വർഷങ്ങൾക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങി വാണി വിശ്വനാഥ്. താരത്തിൻ്റെ നായകൻ മലയാളികൾ ഏറെ ആഗ്രഹിക്കുന്ന വ്യക്തി തന്നെ!

0

മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു വാണി വിശ്വനാഥ് പണ്ട്. മുൻനിര നായിക എന്ന് തന്നെ പറയാം. വിവാഹശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുത്തു. ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് ആക്ഷൻ റാണി. ദി ക്രിമിനൽ ലോയേർ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. മലയാളികൾ ഏറെ ആഗ്രഹിക്കുന്ന താരം തന്നെയാണ് ചിത്രത്തിലെ നായകൻ.

വാണി വിശ്വനാഥ് ഭർത്താവ് ബാബുരാജ് തന്നെയാണ് ചിത്രത്തിൽ നായകനാവുന്നത്. ഒരു ക്രൈം ചിത്രമാണ് ഇത് എന്നാണ് സൂചന. ചിത്രത്തിൻറെ ടയിട്ടിൽ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. തിരുവന്തപുരത്ത് വെച്ചാണ് ഇത് നടന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ജിത്തു വാണ്.

ഉമേഷ് എസ് മോഹൻ ആണ് തിരക്കഥ ഒരുക്കുന്നത് ഈ ചിത്രത്തിനു വേണ്ടി. വിഷ്ണു മോഹൻ സിതാരയാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. നിരവധി മുൻനിര താരങ്ങൾ ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നുണ്ട്. ജഗദീഷ്, അബൂസലീം, സുധീർ കരമന, ജോജി സുരേഷ് കൃഷ്ണ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ നവംബറിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും നിരവധി ചിത്രങ്ങളിൽ വാണിവിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. 2002ലാണ് താരം വിവാഹിതയാവുന്നത്. രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രം കാണുന്നത്.