തൻറെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്… പുതിയ വിശേഷങ്ങൾ പങ്കുവെച്ച് മനസ്സുതുറന്ന് സാമന്ത.

0

തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് സാമന്ത. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഫാമിലിമാൻ സീരിയസ് രണ്ടാം ഭാഗം സംപ്രേക്ഷണം കഴിഞ്ഞതോടെ അത് ഇരട്ടിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നാഗചൈതന്യ മായി വേർപിരിയുകയാണെന്ന് താരം പറഞ്ഞിരുന്നു. ഇരുവരും സംയുക്ത പ്രസ്താവനയും പുറത്തിറക്കി. ആരാധകരിൽ ഇത് ഏറെ നിരാശയാണ് ഉണ്ടാക്കിയത്.

ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സാമന്ത. ആരാധകർക്ക് ഇത് നല്ല നിശ്ചയമുണ്ട്. യാത്രകളെ കുറിച്ച് സംസാരിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ. തൻറെ പുതിയ യാത്രാ വിശേഷം ആണ് താരം ഇപ്പോൾ പങ്കുവയ്ക്കുന്നത്. യാത്ര കഴിഞ്ഞെത്തിയ സന്തോഷം പങ്കു വയ്ക്കുകയാണ് സാമന്ത ഇപ്പോൾ.

സാമന്തയുടെ ഏറ്റവുമടുത്ത സുഹൃത്താണ് ശില്പ റെഡി. ഈ സുഹൃത്തിനൊപ്പം ആണ് താരം യാത്ര നടത്തിയത്. ഹിമാലയത്തിലേക്ക് ആണ് താരം പോയത്. മഹാഭാരതം വായിച്ചത് മുതലുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഹിമാലയത്തിൽ പോകണം എന്നുള്ളത് എന്ന താരം പറയുന്നു. നിരവധി ചിത്രങ്ങളും ഇതിനൊപ്പം താരം പങ്കുവച്ചു.

ഏറെ ശ്രദ്ധ നേടുകയാണ് ഈ ചിത്രങ്ങൾ ഇപ്പോൾ. ഏതാണ്ട് 1500 മീറ്റർ വരെ ഉയരത്തിലുള്ള ട്രക്കിംഗ് താരം നടത്തി. നിരവധി ഫോട്ടോകൾ എടുത്തു എന്നും താരം കുറിച്ചു. ശാകുന്തളം എന്ന ചിത്രമാണ് സാമന്ത അഭിനയിച്ച് വരാനിരിക്കുന്നത്. എന്തായാലും സാമന്തയുടെ പുതിയ യാത്രാവിശേഷങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ആരാധകരുടെ മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്.