ലാലേട്ടനും ഫഹദും വീണ്ടും ഒന്നിക്കുന്നോ? സൂചന നല്‍കി ശങ്കര്‍ രാമകൃഷ്ണന്‍

0

മോഹന്‍ ലാലും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രം എത്തുന്നോ? കൗതുകത്തോടെ ഈ ചോദ്യം ചോദിക്കുകയാണ് ആരാധകര്‍. മുന്‍പ് റെഡ് വൈന്‍ എന്ന ചിത്രത്തില്‍ താരങ്ങള്‍ ഒന്നിച്ച് എത്തിയെങ്കിലും ഈ സിനിമ വേണ്ടത്ര വിജയം കൈവരിക്കാന്‍ സാധിക്കാതെ പോയിരുന്നു.

കമ്യൂണിസ്റ്റായ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ മരണം അേേന്വഷിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥനായിട്ടാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ എത്തിയത്. ഇപ്പോഴിതാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ ലാലും ഫഹദും ഒന്നിക്കുന്നോ എന്ന ചോദ്യമാണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്.

നടനും സംവിധായകനുമായ ശങ്കര്‍ രമാകൃഷ്ണന്‍ പങ്കുവച്ച ചിത്രത്തിന് ചുവടുപിടിച്ചാണ് ചര്‍ച്ച. മോഹന്‍ലാലിനെയും ഫഹദ് ഫാസിലിനെയും രഞ്ജിത്ത് ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ശങ്കര്‍ രാമകൃഷ്ണന്‍ പങ്കുവയ്ക്കുന്നത്.

‘ഒരു ഇതിഹാസവും, ഇതിഹാസമാകുന്ന താരവും, മാസ്റ്റര്‍ റൈറ്ററും’ എന്ന ക്യാപ്ഷനൊപ്പമാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ വളരെ വേഗം വൈറലായി മാറിയിരിക്കുകയാണ്.