‘നമ്മളെ വെറുക്കുന്നവരെ നമ്മള്‍ സ്‌നേഹിക്കണം, കാരണം അവര്‍ നിങ്ങളുടെ വലിയ ആരാധകര്‍ ആണ്’; തിരിച്ചു വരവിന്റെ സ്റ്റാറ്റസിട്ട് ലക്ഷ്മി

0

പരസ്പരം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി അസര്‍. വില്ലത്തി വേഷങ്ങള്‍ കൈകാര്യം ചെയ്തപ്പോഴും ലക്ഷ്മിക്ക് പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്ഥാനമുണ്ടാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ അടുത്തിടെ വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ താര്ത്തിന്റെ അഭിനയ ജീവിതത്തേയും സാരമായി ബാധിച്ചിരുന്നു. പ്രണയ വിവാഹമായിരുന്നു ലക്ഷ്മിയുടേത്. മുസ്ലിം മത വിശ്വാസിയായ അസറിനെയാണ് ലക്ഷ്മി പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്കൊരു കുട്ടിയുമുണ്ട്.

ലക്ഷ്മിയുടെ ഭര്‍ത്താവായ അസറിന്റെ സഹോദരന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം താരത്തിന്റെ അഭിനയ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരകളില്‍ നിന്നും താരത്തെ ഒഴിവാക്കി. സോഷ്യല്‍ മീഡിയ വഴി ലക്ഷ്മിക്കെതിരെ മോശം കമന്റുകളും പ്രത്യക്ഷപ്പെട്ടു. കേസന്വേഷണങ്ങളുടെ ഭാഗമായി പോലീസ് ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് താരം സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നില്ല.

എന്നാലിപ്പോള്‍ നീണ്ട ഇടവേളയ്ക്കു ശേഷം സോഷ്യല്‍മീഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലക്ഷ്മി. ‘നമ്മളെ വെറുക്കുന്നവരെ നമ്മള്‍ സ്‌നേഹിക്കണം, കാരണം അവര്‍ നിങ്ങളുടെ വലിയ ആരാധകര്‍ ആണ്’ എന്ന സ്റ്റാറ്റസ് പോസ്റ്റ് ചെയ്തുകൊണ്ടാണ് ലക്ഷ്മി തിരിച്ചെത്തിയിരിക്കുന്നത്. പ്രൊഫൈല്‍ ചിത്രം മാറ്റിക്കൊണ്ടും പുതിയ ബിസിനെസ്സ് സംരംഭത്തെക്കുറിച്ച് സംസാരിച്ചും സോഷ്യല്‍ മീഡിയയിലൂടെ തിരിച്ചുവരവിന് തുടക്കം കുറിച്ചിരിക്കുകയാണ് ലക്ഷ്മി.