അങ്ങനെ മേഘ്നയും, കുഞ്ഞുവാവയും ആശിച്ച ആ ദിവസം വന്നെത്തി… ചുംബനം കൊണ്ട് നിന്നെ ഞാൻ നിന്നെ ശ്വാസം മുട്ടിക്കും എന്ന് താരം. ഒരുപാട് ഇഷ്ടം എന്ന് ആരാധകർ.

0

മേഘ്ന ചിരഞ്ജീവി സർജ ദമ്പതികൾക്ക് നിരവധി ആരാധകർ ആണ് ഉണ്ടായിരുന്നത്. ഇവർക്ക് ആദ്യ കണ്മണി ജനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ചിരഞ്ജീവിയുടെ വിയോഗമുണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത്. കുഞ്ഞിൻറെ വരവോടെ ആ കുടുംബം നഷ്ടപ്പെട്ട ജീവൻ വീണ്ടെടുത്തു. ചിരഞ്ജീവിയുടെ പുനർജന്മം ആയി മകനെ എല്ലാവരും വാഴ്ത്തി.

ഇന്നിപ്പോൾ മകൻറെ ജന്മദിനമാണ്. ഒന്നാം ജന്മദിനം ആഘോഷമാക്കുകയാണ് കുടുംബം ഇപ്പോൾ. താരകുടുംബം ഏറെ കാത്തിരുന്ന ദിവസം ആയിരുന്നു ഇത്. ആരുടെയും മനം നിറക്കുന്ന ഒരു കുറിപ്പും മേഖന പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിലൂടെ.

ഞങ്ങളുടെ പ്രപഞ്ചവും ലോകവും എല്ലാം ഈ കുഞ്ഞാണ്. നിർത്തു എന്ന് പറഞ്ഞ നാണം വന്നു ചുവന്നു തുടങ്ങുന്നതുവരെ അവനെ ചേർത്തു പിടിച്ച് അമർത്തും. കണ്ണുരുട്ടി അവൻ അമ്മ എന്ന് വിളിക്കുന്നത് വരെ അവരെ ഞാൻ ചുംബിക്കും. കൂടുതൽ ചുംബനങ്ങളാൽ അവനെ ശ്വാസം മുട്ടിക്കും. കുഞ്ഞേ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.

എത്ര വേഗത്തിലാണ് നീ വളരുന്നത്. എല്ലാ കാലത്തും നമ്മൾ കൈകൾ കെട്ടിപ്പിടിച്ചു കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. നിനക്ക് ജന്മദിനാശംസകൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. താരം കുറിച്ചു. ഈ കുറിപ്പ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.