സമീപകാലത്ത് ഏറെ ചര്‍ച്ചയായി മാറുകയാണ് ജിയോ ബേബിയുടെ കഥയിലും സംവിധാനത്തിലും എത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമ. സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സഞ്ജയന് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
ചിത്രത്തില്‍ വരച്ചുകാട്ടുന്ന രാഷ്ട്രീയപരമായതും സാമൂഹികപരമായതുമായ പ്രമേയമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സ്ത്രീ സമൂഹത്തിന്റെ നവോദ്ധാനം എന്ന് ഒരു കൂട്ടര് പറയുമ്പോള്‍ സിനിമ ചര്‍ച്ച ചെയ്യുന്ന ആര്‍ത്തവവവും ലൈംഗീകതയുമെല്ലാം ചര്‍ച്ചയായി ഉരുത്തിരിയുകയാണ്. ശബരിമലയും യുവതിപ്രവേശനവുമെല്ലാം വരച്ചുകാട്ടിയാണ് ചിത്രം എത്തിയത്.
ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ദ നേടിയത് സുരാജിന്റെ അച്ഛനായി എത്തിയ കതാപാത്രമായിരുന്നു. ഒറ്റനോട്ടത്തില്‍ നെടുമുടി വേണുവാണോ ഇതെന്നൊക്കെ തോന്നിപോകും. അത്രയ്ക്ക് നല്ല അഭിനയമായിരുന്നു അമ്മായിയച്ഛന്റേത്. സോഷ്യല്‍ മീഡിയ ഈ അമ്മായിയച്ചന് ആരാണെന്നും അദ്ദേഹത്തിന്റെ വിശേഷങ്ങളും ആണ് തിരക്കിയിരുന്നത്. ഇപ്പോഴിതാ താരം ഏഷ്യാനെറ്റിന് അഭിമുഖം നല്കി രംഗത്തെത്തിയിരിക്കുകയാണ്.
കോഴിക്കോട് സ്വദേശിയം നാടകകലാകാരനുമായ ടി സുരേഷ് ബാബുവാണ് ചിത്രത്തില്‍ അമ്മായിഅച്ചനായി എത്തിയത്. പ്രശസ്തമായ നാടകഗ്രമത്തിന്റെ സ്ഥാപകനും ഡയറക്ടറും കൂടിയാണ് അദ്ദേഹം. മാഹിയില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് പെണ്‍വേഷം കെട്ടി ആടിയാണ് നാടകത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. മെഡിക്കല്‍ സ്റ്റോര്‍ ജോലിക്കൊപ്പം നാടക റിഹേഴ്സലും ഇതായിരുന്നു തുടക്കം. 23ാം വയസില്‍ നാടകം സംവിധാനം ചെയ്തു.
നാടകകലാകാരന്മാര് സീരിയലിലേക്ക് ചേക്കേറിയപ്പോഴും സുരേഷ് ബാബു നാടകം നെഞ്ചോട് ചേര്ത്തുയ 2000ത്തിലാണ് നാടകഗ്രാമംഅദ്ദേഹം സ്ഥാപിക്കുന്നത്. ഭാര്യയും നാടകത്തില്‍ ഒപ്പം കൂടി. മകന് നാടക നടനും സംവിധായകനും ആയപ്പോള്‍ അദ്ദേഹത്തിന് ആഹ്ലാദം ഇരട്ടിയാണ്.
കഥാപാത്രത്തിന് ആവശ്യമായ രൂപം ആയതോടെയാണ് സംവിധായകന്റെ വിളി എത്തിയത്. സുരാജും നിമിഷയും സംവിധായകനും നല്കിയ പിന്തുണ ചെറുതല്ല എന്നാണ് സുരേഷ് ബാബുവിന് വിനയത്തോടെ പറയാനുള്ളതും.
ആദ്യ ഷോട്ട് തന്നെ ഭക്ഷണം കഴിക്കുന്ന രംഗമായിരുന്നു. എന്താണ് ആശയമെന്ന് പോലും അറിയില്ലായിരുന്നു. പിന്നീട് മരുമകളും അമ്മയും ഭക്ഷണം കഴിക്കുന്ന സീന്‍ കണ്ടപ്പോവാണ് ആശയം വ്യക്തമായത് എന്ന് അദ്ദേഹം പറയുന്നു.
ചെറുപ്പത്തില്‍ എന്റെ വീട്ടില്‍ കണ്ട പലകാഴ്ചകളുമാണ് സിനിമയിലെ അടുക്കളയിലും കണ്ടത്. കേരളത്തില്‍ ഇപ്പോഴും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹം പറയുന്നു. വിജയ് സേതുപതിയ്്കൊപ്പമാണ് അദ്ദേഹം അടുത്ത പ്രോജക്ടില്‍ എത്തുന്നത്.