മാനനഷ്ട കേസ് ഫയൽ ചെയ്ത് സാമന്ത. കാരണം ആ തരത്തിലുള്ള ആരോപണങ്ങൾ.

0

കുറേ ദിവസങ്ങൾക്കു മുൻപാണ് സാമന്ത നാഗചൈതന്യ ദമ്പതികൾ വേർപിരിയുകയാണെന്ന് സംയുക്തമായി പ്രഖ്യാപിച്ചത്. ആരാധകർക്ക് ഏറെ നിരാശ പകർന്ന വാർത്തയായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ ഏറെ ചർച്ചാവിഷയമായി. സ്വാഭാവികമായും ഇവരുടെ വ്യക്തിജീവിതവും വാർത്തകളിലേക്ക് കടന്നെത്തി. ദമ്പതിമാരെ ചുറ്റിപ്പറ്റി പല തരത്തിലുള്ള വാർത്തകളും ഉണ്ടായിരുന്നു. ചില വാർത്തകൾ ഒക്കെ തന്നെയും വ്യാജമായിരുന്നു.

ഇപ്പോഴിതാ ഇതിനൊക്കെ എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് സാമന്ത. വിവാഹമോചന വാർത്ത വളച്ചൊടിച്ച് താരത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി എന്ന് ആരോപിച്ചാണ് സാമന്ത നോട്ടീസ് അയച്ചിട്ടുള്ളത്. ഇതിൽ ഒരു അഭിഭാഷകനും പെടുന്നുണ്ട് എന്ന് ചില വാർത്തകൾ സൂചിപ്പിക്കുന്നു. വെങ്കട്ട് റാവു എന്ന അഭിഭാഷകനാണ് ഇത് എന്നാണ് അഭ്യൂഹം.

ഒരാളുടെ വേദനയിൽ അമിതമായ സഹാനുഭൂതിയും, ഉൽക്കണ്ഠയും കാണിക്കുന്നതും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും തെറ്റാണ്. തനിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും, താൻ ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ല, ഗർഭഛിദ്രം നടത്തി, അവസര വാദിയാണ് തുടങ്ങിയ പല വ്യാജവാർത്തകൾ. ഒരു വിവാഹമോചനം എന്നത് വേദനാജനകമായ കാര്യമാണ്. ആ വേദനയിൽ നിന്ന് മുക്തി നേടാൻ കുറച്ച് സമയമെടുക്കും.

അതിനു സമയം അനുവദിക്കുക. തനിക്കെതിരെ ഉയരുന്ന വ്യക്തിഹത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. ദയവു ചെയ്തു അത് അവസാനിപ്പിക്കുക. പക്ഷേ ഇതുകൊണ്ടൊന്നും താൻ തകർന്ന് പോകില്ല എന്ന് വാഗ്ദാനം ചെയ്യുന്നു. ട്വിറ്ററിൽ താരം കുറിച്ചത് ഇങ്ങനെ.