‘ ഇതെൻറെ പവർ ബാങ്ക് ‘ അഭയ ഹിരണ്മയിക്കൊപ്പം വേദിയിൽ ഒരുമിച്ച് ഗോപിസുന്ദർ.

0

പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിനു പുറമേ ഇപ്പോൾ തമിഴിലും തെലുങ്കിലുമെല്ലാം അദ്ദേഹം പ്രശസ്തനാണ്. ഇപ്പോഴിതാ ഒട്ടേറെ സമയത്തിനു ശേഷം തൻറെ പ്രിയപ്പെട്ട ബണ്ണികൊപ്പം വേദി പങ്കിടുകയാണ് ഗോപി സുന്ദർ. അല്ലു അർജുൻ ചിത്രത്തിൻറെ സ്റ്റേജ് പരിപാടിക്കിടെ ഗോപിസുന്ദർ പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടിയത്. ഇൻസ്റ്റൈൽ ആണ് താരം ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എൻറെ പ്രിയ പങ്കാളി അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഡെനിം പാൻ്റ്‌സും ബ്ലൂ ബ്ലെയിസറും ധരിച്ച ഗോപിയെ ചിത്രത്തിൽ കാണാം. തിളങ്ങുന്ന മിനി പാർട്ടി ഷോട്ട് ഡ്രസ്സ് ഇട്ടാണ് അഭയ. ചിത്രങ്ങൾക്ക് ഇവർ പോസ് ചെയ്തു കൊടുക്കുന്നുണ്ട്. എൻറെ പവർ ബാങ്കിനോപ്പം എന്നാണ് ചിത്രത്തിന് ഗോപിസുന്ദർ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇരുവരും ക്യാമറയെ നോക്കി പുഞ്ചിരിക്കുന്നത് കാണാം.

എന്തായാലും ഈ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വർഷങ്ങളായി സംഗീത സംവിധാന രംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് ഗോപി സുന്ദർ. ഇതിനകം തന്നെ നിരവധി ഗാനങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. വളരെക്കാലം സിനിമയിൽ സംഗീത സംവിധാന സഹായിയായും താരം പ്രവർത്തിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമെല്ലാം താരം സംഗീത സംവിധാനം നിർവഹിക്കുന്നു. നിരവധി ആരാധകരാണ് ഗോപി സുന്ദറിൻ്റെ ഗാനങ്ങൾക്ക് ഉള്ളത്. വിമർശനങ്ങൾക്ക് മറുപടി ആയി ഈ അടുത്ത് താരം എത്തിയിരുന്നു. താൻ അധ്വാനിച്ചാണ് ഈ നിലയിൽ എത്തിയത് എന്നായിരുന്നു താരം മറുപടി പറഞ്ഞത്.