‘എന്റെ സ്വപനത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചവള്‍’, ഭാവി വധുവിനെ പരിചയപ്പെടുത്തി ചെമ്പരത്തി സീരിയല്‍ താരം പ്രബിന്‍; വിവാഹം നാളെ

0

ചെമ്പരത്തി എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രീയതാരം പ്രബിന്‍ നാളെ വിവാഹിതനാവുകയാണ്. തന്റെ ഭാവി വധുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രബിന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. എന്റെ ജീവിതത്തില്ലേ ഈ ഒരു പ്രധാനകാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി. കാരണം നിങ്ങള്‍ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്‌നേഹവും പ്രോത്സാഹനവും എനിക്ക് ദൈവതുല്യമാണ്. എന്റെ ജീവിതത്തില്ലേ സന്തോഷങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും കാരണക്കാരായവരില്‍ ഒരു വലിയ പങ്ക് നിങ്ങളുടേതാണ് എന്നും പ്രബിന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഭാവി വധുവിന്റെ കുട്ടിക്കാലത്തെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് പ്രബിന്‍ ആദ്യം വിവാഹക്കാര്യം എല്ലാവരെയും അറിയിച്ചത്. ഈ കുട്ടിയില്ലേ??ദേ ഈ ഫോട്ടോയില്‍ ഉള്ള കുട്ടി ഈ കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കാ. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ. എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രം. എന്താണെന്നോ എങ്ങനെയായാണെന്നോ എന്ന ചോദ്യത്തിനേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുകേണ്ടത് എനിയങ്ങോട്ട്..!എന്ന പദത്തിനെ കുറിച്ചാണ്… എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല. എന്നായിരുന്നു പ്രബിന്‍ കുറിച്ചത്.

കോളേജ് ലക്ച്ചററായ സ്വാതിയെയാണ് പ്രബിന്‍ വിവാഹം കഴിക്കുന്നത്. സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത് അടുത്തിടെയാണ് എന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രബിന്‍ പറഞ്ഞു. ‘വിവാഹ ജീവിതത്തിലേക്ക് പോകുമ്പോള്‍, എനിക്ക് അങ്ങനെ ഒരുപാട് സങ്കല്‍പ്പങ്ങള്‍ ഉള്ള ഒരു വ്യക്തി ആയിരുന്നില്ല. പക്ഷെ ആ കുട്ടി എന്റെ കണ്ണാടി ആയിരിക്കണം എന്ന ആഗ്രഹം ഉള്ള ഒരാള്‍ ആണ്. ഒരു വ്യക്തി എന്ന നിലയിലോ, ഒരു ഭര്‍ത്താവ് എന്ന നിലയിലോ ഒരുപാട് ഡിമാന്‍ഡ് വയ്ക്കുന്ന ഒരാള്‍ അല്ല ഞാന്‍.എന്റെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ എന്നൊന്നും പറയുന്ന ആളും അല്ല. എങ്കിലും ഒരു ആഗ്രഹം മാത്രം എനിക്കുണ്ട് . എന്റെ ഉള്ളിലെ അഭിനേതാവിനെ മനസ്സിലാക്കണം, എന്റെ ഉള്ളിലെ സ്ട്രഗിള്‍സ് ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരാള്‍ ആയിരിക്കണം ജീവിത പങ്കാളി എന്ന ആഗ്രഹം ഉണ്ട്. വേറെ ഒരു ആഗ്രഹവും ഇല്ല’ എന്നും പ്രബിന്‍ പറഞ്ഞു.

താന്‍ ഒന്നും അല്ലാതിരുന്ന കാലത്ത്, വട്ട പൂജ്യം ആയിരുന്ന സമയത്ത്, തന്റെ ആഗ്രഹങ്ങളെ മറ്റുള്ളവരിലൂടെ പറഞ്ഞു കേട്ട്, ആ ഒരു ഭ്രാന്തമായ അവസ്ഥയെ പ്രണയിച്ച കുട്ടിയാണ് അവള്‍ എന്ന് ഭാവി വധുവിനെക്കുറിച്ച് പ്രബിന്‍ പറഞ്ഞു. അവളെ സംബന്ധിച്ചിടത്തോളം എന്നെ വിവാഹം കഴിക്കുന്നത് ഒരു റിസ്‌ക്കാണ്. എന്റെ സ്വപ്നത്തിനുവേണ്ടി ഇറങ്ങി തിരിച്ചവള്‍ കൂടിയാണ് എന്റെ പ്രണയിനി എന്നും സ്വാതിയെക്കുറിച്ചു പ്രബിന്‍ പറയുന്നു.