‘ചിലതൊക്കെ മറക്കാതിരിക്കാന്‍, മനസ്സിലായോ കുട്ടാ’; ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് സീരിയലിലെ റൊമാന്റിക് താരങ്ങള്‍

0

മിനിസ്‌ക്രീന്‍ താരം വിഷ്ണുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ഗിരീഷ് നമ്പ്യാര്‍. ‘ചിലതൊക്കെ മറക്കാതിരിക്കാന്‍, മനസ്സിലായോ കുട്ടാ’ എന്ന അടിക്കുറിപ്പോടെയാണ് ഗിരീഷ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒരേ ഡിസൈനിലുള്ള വസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് ഗിരീഷ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അടിക്കുറിപ്പ് കൊണ്ട് ഗിരീഷ് സത്യത്തില്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ലെങ്കിലും സ്‌ക്രീനില്‍ ചേട്ടനും അനുജനും ആയി വേഷം ഇട്ടതുകൊണ്ട് യാഥാര്‍ത്ഥജീവിതത്തിലും ഇരുവരും അങ്ങനെ തന്നെയാണ് എന്നു തതോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് ഗിരീഷ് നമ്പ്യാരും വിഷ്ണുവും പ്രേക്ഷക ഹൃദയത്തിലും പ്രത്യേകിച്ച് റൊമാന്റിക് താരങ്ങള്‍ എന്ന നിലയില്‍ സുന്ദരിമാരുടെ ഹൃദയത്തിലും ഇടം പിടിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം, പൗര്‍ണമി തിങ്കള്‍ എന്നീ പരമ്പരകളിലാണ് ഇപ്പോള്‍ ഇരുവരും വേഷമിടുന്നത്. ഹരിയായി ഗിരീഷും പ്രേം എന്ന കഥാപാത്രമായും വിഷ്ണുവും സ്‌ക്രീനില്‍ എത്തുന്നു.