ജിത്തു ജോസഫിന്റെ ബ്രില്യണ്‍സിനേയും കടത്തി വെട്ടിയ ബ്രില്യന്‍സ്, ദൃശ്യത്തിലെ പിശകുകള്‍ അക്കമിട്ട് നിരത്തി വീഡിയോ

0

ജിത്തു ജോസഫ് എന്ന സംവിധായകന്റെ തലവര മാറ്റിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം. മോഹന്‍ലാല്‍, മീന ആശാ ശരത്ത്, സിദ്ദിഖ്, സ്തര്‍ അനില്‍, അന്‍സിബ തുടങ്ങി ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. കലാഭവന്‍ ഷാജോണിലെ മറ്റൊരു മൂല്യവത്തായ പ്രകടനം കൂടി ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ കണ്ടു.

ജോര്‍ജൂട്ടിയും കുടുംബവും പാറേപ്പള്ളിയില്‍ ധ്വാനത്തിന് പോകുന്ന രംഗങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്.ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിലെ സംവിധായകന്റെ അശ്രദ്ധയും പിഴവുകളും ചൂണ്ടിക്കാട്ടി വീഡിയോ എത്തുകയാണ്.

‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലുമില്ല. അതിനാല്‍ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവായി ബാധിക്കുന്നില്ല. ഈ വീഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ലെന്നും വീഡിയോയില്‍ പരാമര്‍ശിക്കുന്നു.

ചിത്രത്തിലൂടെ വളരെയധികം ശ്രദ്ധനേടിയ തീയതിയായിരുന്നു ആഗസ്റ്റ് 2. അന്നൊരു ശനിയാഴ്ച്ചയായിരുന്നു എന്നാണ് സിനിമയില്‍ പറയുന്നത്. ദൃശ്യത്തിലെ കഥ നടക്കുന്നത് 2013ലാണ്. ആഗസ്റ്റ് 2 ശനിയാഴ്ച്ച ധ്യാനത്തിന് പോയി എന്നാണ് കഥാപാത്രങ്ങള്‍ സിനിമയിലുടനീളം ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍, വീഡിയോയില്‍ പറയുന്ന ചിത്രത്തിലെ ഒരു അബദ്ധം ആഗസ്റ്റ് 2 ഒരു വെള്ളിയാഴ്ച്ചയായിരുന്നു എന്നാണ്. അങ്ങനെയുള്ള 28 അബദ്ധങ്ങളാണ് വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

ആരാധകര്‍ വളരെ കൗതുകത്തോടെയാണ് ഈ വീഡിയോ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. അതേ സമയം ദൃശ്യം 2 റിലീസിന് തയ്യാറെടുക്കുകുകയാണ്. ഒ.ടി.ടി ഫ്‌ളറ്റ്
ഫോമിലാണ്ചിത്രം പ്രേക്ഷകര്‍ക്ക് അരികിലേക്ക് എത്തുന്നത്.