‘ഒത്തിരിയധികം സ്നേഹിക്കുന്നു. കെട്ടിയോന് ഇഷ്ടം. ഞങ്ങളുടെ തിരക്കുകള്‍ കാരണം ഒരുമിച്ച് ചെലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ല, പക്ഷേ എങ്ങനെയെങ്കിലും ഒക്കെ ഞാന്‍ ഈ തിരക്കേറിയ ദിവസങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. ശരിക്കും, ശരിക്കും മിസ് ചെയ്യുന്നു. ഉടനെ മടങ്ങി വരണേ’. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രീയ നായിക സ്വാതി നിത്യാനന്ദ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായാണ് സ്വാതി ഈ വരികള്‍ കുറിച്ചിരിക്കുന്നത്.
അതേസമയം ഭര്‍ത്താവിനോടുള്ള സ്നേഹം അറിയിക്കുക എന്നത് മാത്രമല്ല പാപ്പരാസികള്‍ക്ക് തക്ക മറുപടി കൊടുക്കുക എന്നത് കൂടിയാണ് സ്വാതി ഈ പോസ്റ്റ് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നാണ് ആരാധകരില്‍ ചിലരുടെ അഭിപ്രായം. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്തിരുന്ന സ്വാതി ഇടക്കാലത്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് കുറച്ചതോടെ ഭര്‍ത്താവ് എവിടെപ്പോയി, നിങ്ങള്‍ ഡിവോഴ്സായോ തുടങ്ങിയ ചോദ്യങ്ങളുമായി ചിലര്‍ എത്തിയിരുന്നു. ഇത്തരക്കാര്‍ക്കുള്ള മറുപടിയാണ് താരത്തിന്റെ ഫോട്ടോയും കുറിപ്പുമെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരുടേയും അഭിപ്രായം.
സീരിയല്‍ ക്യാമറാമാനായി ജോലിചെയ്യുന്ന പ്രതീഷിനെയാണ് സ്വാതി പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് സ്വാതിയുടെ വീട്ടുകാരുടെ സമ്മതം ലഭിക്കാത്തതിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ സമയത്ത് രഹസ്യമായാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ പിന്നീട് സ്വാതിയുടെ വീട്ടുകാരും ഇവരെ അംഗീകരിച്ചിരുന്നു. വിവാഹ ശേഷം ഭര്‍ത്താവ് പ്രതീഷിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് സ്വാതി പങ്കുവെച്ചത്. ഇതിനെല്ലാം നല്ല അംഗീകാരവും ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെ വ്ളോഗര്‍ കാര്‍ത്തിക്ക് സൂര്യയ്ക്കൊപ്പം വിവാഹ വേഷത്തില്‍ നില്ക്കുന്ന സ്വാതിയുടെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് എവിടെ, ഡിവോഴ്സായോ ചോദ്യങ്ങളുമായി ചിലര്‍ തലപൊക്കിയത്. അതിനു മറുപടിയെന്നോണമാണ് ഭര്‍ത്താവിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രവുമായി സ്വാതി എത്തിയത്.