ടിക്ക്ടോക്കിലൂടെ ശ്രദ്ധേയനായി പ്ിന്നീട് സീരിയലിലേക്ക് ചുവടുവച്ച താരമാണ് പ്രബിന്. ടിക്ക് ടോക്കിലെ തകര്‍പ്പന്‍ വീഡിയോകളായിരുന്നു പ്രബിനെ ശ്രദ്ദേയനാക്കിയത്. നിരവധി ആരാധകരാണ് പ്രബിനുള്ളത്. അത്രയ്ക്ക് പെര്ഫഷനായിരുന്നു പ്രബിന്റെ ടിക് ടോക്ക് വീഡിയോകളും. ചെമ്പരത്തിയിലെ ആനന്ദ് കൃഷ്ണനായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രബിന്.ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് പ്രബിന് എത്തുന്നത്.
ചെമ്പരത്തി സീരിയലിലെ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്ന പ്രബിന്. ഇന്‍സ്റാഗ്രാമിലൂടെ തന്റെ പ്രണയിനിയുടെ ചിത്രം പങ്കുവെച്ചിരുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. കാമുകിയുടെ ബാല്യത്തിലെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രബീന്‍ രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി താരം രംഗത്തെത്തിയതിന് പിന്നാലെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് പുറത്തെത്തുന്നത്.
റോയല്‍ ബ്ലൂ കുര്‍ത്തയില്‍ ലഹങ്കയില്‍ വധുവും നില്ക്കുന്ന ചിത്രമാണ് പ്രബിന് പങ്കുവെച്ചത്. ‘ആ കുട്ടി വലുതായാല്‍ ഇങ്ങനെ ഇരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് പ്രബിന് ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചെമ്പരത്തിയില്‍ എത്തിയ ശേഷമാണ് അഭിനയത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചതെന്ന് താരം മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഷോര്‍ട്ട് ഫിലിമിലൂടെ ക്യമാറയ്ക്ക് മുന്നിലേക്ക് എത്തിയ ആളാണ് പ്രബിന്. ഒരുപാട് ഒഡിഷനുകളില്‍ പങ്കെടുത്ത ആള്. എല്ലാവരോടും അവസരങ്ങള്‍ ചോദിക്കുന്നതില്‍ ഇപ്പോഴും മടി കാണിക്കാറില്ലെന്നും പ്രബീന്‍ പലപ്പോഴും പ്രതികരിച്ചികുന്നത്.
View this post on Instagram
വിവാഹ ജീവിതത്തില്‍ ഒരുപാട് സങ്കല്‍പ്പങ്ങള്‍ ഉള്ള ആളല്ല ഞാന്‍. ഭര്‍ത്താവ് എന്ന നിലയില്‍ ഒരുപാട് ഡിമാന്‍ഡുമില്ല. ആ കുട്ടി എന്റെ കണ്ണാടി ആയിരിക്കണം എന്നതാണ് ആഗ്രഹം എന്നും താരം മുന്‍പ് തുറന്ന് പറഞ്ഞിരുന്നു,അഭിനയത്തിലും ജീവിതത്തിലും ഒരുപാാട് പിന്തുണ ആ കുട്ടി നല്‍കാറുണ്ടെന്നും പ്രബിന് മുന്‍പ് പ്രതികരിച്ചിരുന്നു.