9 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഷൂട്ടിങ് തിരക്കുകളില്‍ വീണ്ടും സജീവമായത്. വനവാസം പോലെയായിരുന്നു താരത്തിനെ സംബന്ധിച്ചിടത്തോളം ക്വാറന്റൈന് ജീവിതം. വീട്ടിലെ പച്ചക്കറി തോട്ടവും ഫോട്ടോഗ്രഫിയുമൊക്കെയായി അവധി ആഘോഷിച്ച താരം ക്വാറന്ൈന് ജീവിതം അവസാനിപ്പിച്ച് കൊച്ചിയില്‍ കറങ്ങിയത് പിഷാരടിക്കും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പവും ആയിരുന്നു. ഇപ്പോളിതാ ഇടവേളയ്ക്ക് ശേഷം സിനിമ തിരക്കുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ മെഗാതാരം. വണ്‍ പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് വലിയ റിലീസിനായി ഒരുങ്ങുന്നത്.
ഇപ്പോഴിതാ വണ്ണിന്റെ ലൊക്കേഷനിലേക്ക് താരത്തിന്റെ തകര്‍പ്പന്‍ എന്‍ട്രിയാണ് വൈറലായി മാറിയിരിക്കുന്നത്. കറുത്ത റേഞ്ച് റോവറില്‍ അതിശയിപ്പിക്കുന്ന ഗെറ്റപ്പലിലാണ് താരം വന്നിറങ്ങിയത്. സന്തോഷ് വിശനാഥാണ് സംവിധാനം ഒരുക്കുന്നത്. ബോബി സഞ്ജയി ടീം കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി എത്തുന്നത്
ചിത്രം വിഷുവിന് തീയറ്ററുകളിലേക്ക് എത്തുക. മമ്മൂട്ടിയെ കൂടാതെ ജോജു ജോര്‍ജ് സംവിധായകന് രഞ്ജിത്ത് ബാലചന്ദ്രമേനോന്, സലീം കുമാര്‍, മുരളി ഗോപി തുടങ്ങി നീണ്ട നിരതന്നെ സീനിമയിലുണ്ട്.