ഇടനെഞ്ചില്‍ പൂവിന്റെ ടാറ്റുവുമായി മഞ്ജു പത്രോസ്, വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകര്‍

0

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത വെറുതെയല്ല ഭാര്യ എന്ന പരിപാടിയിലൂടെ ആണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. ഈ പരിപാടിക്ക് ശേഷം ധാരാളം ഓഫറുകള്‍ ആയിരുന്നു താരത്തിന് വന്നത്. മിനിസ്‌ക്രീനില്‍ തുടങ്ങിയ പ്രയാണം ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ എത്തിനില്‍ക്കുകയാണ്.

ഇതിനിടയില്‍ മലയാളത്തിലെ ഏറ്റവും ജനപ്രിയ പരിപാടികളില്‍ ഒന്നായ ബിഗ് ബോസിലും മഞ്ജു മത്സരാര്‍ത്ഥി ആയി എത്തി. ഇവിടെ രജിത്ത് കുമാറുമായുള്ള വഴക്കും ബഹളവുമെല്ലാം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ മഞ്ു ബ്ലാക്കീസ് വ്‌ളോഗിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ടാറ്റു കുത്തിയ അനുഭവം വിവരിച്ചാണ് മഞ്ജു പത്രോസ് വീണ്ടും എത്തുന്നത്.

ഇടനെഞ്ചില്‍ പൂവിന്റെ ടാറ്റുവുമായിട്ടാണ് താരം എത്തുന്നത്. ടാറ്റു അടിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തുമ്പോള്‍ അധിക്ഷേപിച്ചും ചിലര്‍ എത്തുന്നുണ്ട്.