‘എന്റെ വീട്ടിലും ഇതേ അവസ്ഥയാണ്, നിമിഷയുടെ സ്ഥാനത്ത് ഞാനാണെന്ന് മാത്രം’; സാബുമോന്റെ കുറിപ്പ്

0

മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സമൂഹത്തിലെ നേര്‍ക്കാഴ്ചകളാണ് പങ്കുവെച്ചിരിക്കുന്നത്. നമുക്കിടയിലെ ഭൂരിഭാഗം വീടുകളിലും ഇങ്ങനെയൊരു അടുക്കളയുണ്ടെന്ന കാര്യം ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് പരിഗണനയില്ലാത്ത, സ്ത്രീകള്‍ വെറും വീട്ടുജോലിക്കാരികള്‍ മാത്രമായിപ്പോകുന്ന മഹത്തായ ഒരുപാട് അടുക്കളകള്‍.

ചിത്രത്തിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സ്ത്രീകളുടെ വലിയൊരു വിഭാഗം ചിത്രത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍ സ്ത്രീകളില്‍ തന്നെയുള്ള ചിലര്‍ ചിത്രത്തെ എതിര്‍ത്തും രംഗത്തെത്തി. പുരുഷന്‍ ഒരു മാസം കൊണ്ട് ചെയ്യുന്ന ജോലികള്‍ സ്ത്രീകള്‍ ഒരു വര്‍ഷം വിചാരിച്ചാല്‍ ചെയ്യാന്‍ കഴിയില്ലെന്ന് സ്ത്രീകളില്‍ ചിലര്‍ എഴുതി.

തന്റെ വീട്ടിലും ഇതേ അവസ്ഥയാണെന്നാണ് ചിത്രം കണ്ട നടനും അവതാരകനുമായ സാബുമോന്‍ പ്രതികരിച്ചത്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാബുമോന്‍ ഇക്കാര്യം പങ്കുവെച്ചത്. എന്റെ വീട്ടിലും ഇതേ അവസ്ഥയാണ്. നിമിഷയുടെ സ്ഥാനത്ത് ഞാനും എതിര്‍ഭാഗത്ത് സ്‌നേഹ ഭാസ്‌കരന്‍ എന്ന ഈ മൂരാച്ചിയുമാണെന്നുള്ള ഒരു വ്യത്യാസമേയുള്ളൂ എന്നാണ് കുറിപ്പ്.