തകര്‍ച്ചയില്‍ നിന്ന് തിരിച്ചു വരുന്നു; മുടി വളരുന്ന എണ്ണ പരിചയപ്പെടുത്തി ശരണ്യ ശശി

0

സിനിമാ-സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന സമയത്ത് വില്ലന്‍ വേഷത്തിലെത്തിയ അര്‍ബുധം ജീവിതം തകര്‍ത്ത കഥയാണ് നടി ശരണ്യയുടേത്. 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ശരണ്യ സിനിമാലോകത്ത് നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നത്. ഇപ്പോള്‍ അസുഖത്തില്‍ നിന്ന് സുഖം പ്രാപിച്ചു വരുന്ന താരം ഉപജീവനത്തിനായി ഒരു മാര്‍ഗ്ഗം കണ്ടെത്തിയ സന്തോഷം തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

മുടി വളരാനുള്ള എണ്ണയാണ് താരം പരിചയപ്പെടുത്തിയത്. നിങ്ങളുടെ സപ്പോര്‍ട്ട് കൂടെയുണ്ടാകണമെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ശരണ്യ ആവശ്യപ്പെട്ടു. എണ്ണ കാച്ചാനുള്ള അങ്ങാടി മരുന്നുകള്‍ വാങ്ങാന്‍ അമ്മയോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതു മുതലുള്ള വീഡിയോ ദൃശ്യങ്ങള്‍ ശരണ്യ ചാനലിലൂടെ പങ്കുവെച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശരണ്യ പങ്കുവെച്ചിരുന്നു. പുതുവര്‍ഷത്തിലാണ് ശരണ്യ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

ഏപ്രിലില്‍ നടത്തിയ ശസത്രക്രിയയെ തുടര്‍ന്ന് ശരണ്യയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പിന്നീട് കോടമംഗലം പീസ്വാലി ആശുപത്രിയില്‍ ഫിസിയോ തെറാപ്പി നടത്തിയ ശേഷം പതുക്കെ നടന്നുതുടങ്ങിയിരുന്നു. 2012 ല്‍ ബ്രെയിന്‍ ച്യൂമര്‍ സ്ഥിരീകരിച്ച ശരണ്യയ്ക്ക് തുടര്‍ന്നിങ്ങോട്ട് ഏഴിലധികം ശസ്ത്രക്രിയകളാണ് നടത്തിയത്. തലയില്‍ ചെയ്ത ഏഴാമത്തെ ശസ്ത്രക്രിയയുടെ ഭാഗമായാണ് ശരണ്യ ഒരു വശം തളര്‍ന്ന് കിടപ്പിലായത്. കിടപ്പിലായതോടെ സാമ്പത്തികമായും തളര്‍ന്നുപോയ ശരണ്യയെ സുമനസ്സുകളായ പലരും സഹായിച്ചിരുന്നു. നടി സീമ ജി നായര്‍ എല്ലാ സമയത്തും ശരണ്യയുടെ കൂടെ നിന്ന് സഹായിച്ച വ്യക്തിയാണ്.