വ്യത്യസ്ഥമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുതത സീരിയലാണ് ഫ്ളവേഴ്സ് ടിവിയിലെ ചക്കപ്പഴം. നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്താണ് ഓരോ ദിവസത്തേയും സംഭവ വികാസങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയിലെത്തിക്കുന്നത്. സീരിയലില്‍ ലളിതാമ്മയെന്ന അമ്മ വേഷം ചെയ്യുന്ന താരമാണ് സബിറ്റ. കൊച്ചിക്കാരി അച്ചായത്തി ആണെങ്കിലും സീരിയലില്‍ ലളിതാമ്മയായി തകര്‍പ്പന്‍ പ്രകടനമാണ് സബിറ്റ കാഴ്ച വെയ്ക്കുന്നത്.
സീരിയലില്‍ നര്‍മ്മവും സന്തോഷവുമൊക്കെ വാരിവിതറുന്ന അമ്മയാമെങ്കിലും റിയല്‍ ലൈഫില്‍ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടുള്ള അമ്മയാണ് സബിറ്റ. ആഗ്രഹിച്ചു കാത്തിരുന്ന് കിട്ടിയ ആദ്യത്തെ കുട്ടി ജനന സമയത്തുണ്ടായ ഹെഡ് ഇഞ്ച്വറി മൂലം ഭിന്നശേഷിക്കാരനായിപ്പോയതായിരുന്നു ആദ്യത്തെ വേദന. എന്നാലവന് ദൈവം ആയുസ്സുകൂടി കൊടുക്കാതിരുന്നത് അടുത്ത വേദനയായി. 2017ല്‍ പന്ത്രണ്ടാം വയസ്സില്‍ മകന് വിട പറഞ്ഞു.
മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവില്‍ നിന്ന് സബിറ്റ വേര്‍പിരിഞ്ഞിരുന്നു. രണ്ടാമത്തെ മകള്‍ സാഷയിലാണ് ഇപ്പോള്‍ സബിറ്റയുടെ പ്രതീക്ഷ. കാലിഫോര്‍ണിയയിലാണ് സബിറ്റ നേരത്തേ ജോലി ചെയ്തിരുന്നത്. അഭിനയത്തോടുള്ള താല്പര്യം മൂലം മെഡിക്കല്‍ രംഗത്തെ ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തേക്ക് കടന്നു വരികയായിരുന്നു. സബിറ്റ ഭരതനാട്യവും കര്‍ണാടക സംഗീതവും പഠിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്.