ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലെ ശ്രദ്ധേയയാണ് അനുമോള്‍. നിരവധി സീരിയലുകളില്‍ ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരം മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഇന്‍സ്റ്റഗ്രാമിലും പ്രേക്ഷകപിന്തുണയാണ് താരത്തിന് നേടിയെടുക്കാന്‍ സാധിച്ചത്.
സ്റ്റാര്‍ മാജിക്കില്‍ വിതുര തങ്കച്ചനൊപ്പമുള്ള രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറാണ് പതിവ്. തങ്കച്ചനും താരത്തിനും ആരാധക പിന്തുണ ഏറെയാണ്. സ്റ്റാര്‍ മാജിക്കിലും ഒപ്പം പാടാത്ത പൈങ്കിളി സീരിയലിലുമായി അനുമോള്‍ പ്രേക്ഷക ഹൃദയം കീഴടക്കിയാണ് മുന്നോട്ട് പോകുന്നത്.
ഇപ്പോഴിതാ അനുമോള്‍ സ്റ്റാര്‍ മാജിക്ക് വിട്ട് ബിഗ്ബോസിലേക്ക് പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് 3യില്‍ അനുമോളും ഉണ്ടാകും എന്നണ് ആരാധകര്‍ പറയുന്നത്. ഇതിനെ കുറിച്ച് ഇപ്പോള്‍ താരം പ്രതികരിക്കുകയാണ്.
എല്ലാ ദിവസവും ഈ ചോദ്യം ചോദിച്ച് ഒരുപാട് പേര് വിളിക്കറുണ്ട്. മസേജ് അയക്കാറുണ്ട്. എന്തായാലും ബിഗ്ബോസില്‍ ഞാന്‍ ഉണ്ടാകും എന്ന് പറയുന്നത് ഒരു വ്യാജ വാര്‍ത്തയാണ്.
ഞാന്‍ പോകുന്നുമില്ല, ബി്ബോസ് ടീം എന്നെ സമീപിച്ചിട്ടുമില്ല. ബിഗ്ബോസില്‍ ക്ഷണം കിട്ടിയിരുന്നെങ്കില്‍ ഒരു കൈനോക്കാന്‍ തയ്യാറാണ് എന്നും അനുമോള്‍ പ്രതികരിക്കുന്നത്.100 ദിവസം അപരിചിതരായവര്‍ ഒരു വീട്ടില്‍ കഴിയുക, വഴക്കും ബഹളുമൊക്കെ ആണെങ്കിലും അതൊരു രസമുള്ള കാര്യമാണെന്നും താരം പ്രതികരിക്കുന്നു.