വിവാഹത്തിലൂടെ ഒരു പുരുഷനേയും അവന്റെ കുടുംബത്തേയും എരിതീയിലേക്ക് തള്ളിവിടാന്‍ നിങ്ങള്‍ വിവാഹം കഴിക്കരുത്, പകരം ഒരു പട്ടിയെ വാങ്ങി വളര്‍ത്തുക, വൈറലായി യുവതിയുടെ കുറിപ്പ്

0

മീപകാലത്ത് ഏറെ ചര്‍ച്ചയായി മാറുകയാണ് ജിയോ ബേബിയുടെ കഥയിലും സംവിധാനത്തിലും എത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ. സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സഞ്ജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

ചിത്രത്തില്‍ വരച്ചുകാട്ടുന്ന രാഷ്ട്രീയപരമായതും സാമൂഹികപരമായതുമായ പ്രമേയമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സ്ത്രീ സമൂഹത്തിന്റെ നവോദ്ധാനം എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ സിനിമ ചര്‍ച്ച ചെയ്യുന്ന ആര്‍ത്തവവവും ലൈംഗീകതയുമെല്ലാം ചര്‍ച്ചയായി ഉരുത്തിരിയുകയാണ്. ശബരിമലയും യുവതിപ്രവേശനവുമെല്ലാം വരച്ചുകാട്ടിയാണ് ചിത്രം എത്തിയത്.

The Great Indian Kitchen review: The right food for thought
ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുന്നതിനിടയില്‍ ചിത്രത്തിന്റെ പിറവിയെ കുറിച്ചും ഈ ചിത്രം വഴി സമൂഹത്തില്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള മാറ്റത്തിനെ കുറിച്ചുമെല്ലാം ഇപ്പോള്‍ സംവിധായകന്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ചൂടന്‍ ചര്‍ച്ച നടക്കുമ്പോള്‍ യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമയില്‍ സ്ത്രീയുടെ അവസ്ഥയാണ് വരച്ച് കാട്ടുന്നതെങ്കില്‍ സിനിമ ചര്‍ച്ച ചെയ്യാത്ത പുരുഷന്റെ അവസ്ഥയെ വരച്ചുകാട്ടിയാണ് റൂബി ധ്വനിയെന്ന യുവതി കുറിപ്പുമായി രംഗത്തെത്തുന്നത്.The Great Indian Kitchen' review: Brilliant take on family, religion & patriarchy | The News Minute

ഏതൊ ഒരാളുടെ മനസ്സിന്റെ തോന്നിയ ഭര്‍ത്താവിന് വെളളം കൊടുക്കുന്നതും ,ഭര്‍ത്താവിന്റെ വസ്ത്രം അലക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ,കുട്ടികളെ നോക്കുന്നതും ഒക്കെ മഹാ പാപമായി തോന്നുകയും അതിനെ ഒരു സിനിമയായി അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ ,അതിന് പുറകെ പോകുന്ന സ്ത്രീകളോടാണ്,

രാവിലെ മുതല്‍ വൈകുന്നേരം വരെ കിന്റല്‍ (100 കിലൊ )ചാക്ക് തലയില്‍ കയറ്റി ലോഡിങ് ചെയ്യുന്ന പുരുഷന്‍മാരെ നിങ്ങള്‍ക്ക് അറിയുമൊ ? തടിമില്ലുകളില്‍ അഹോരാത്രം പണിയെടുക്കുന്ന , രാത്രി കടലില്‍ പോയി രാവിലെ വീട്ടിലിരിക്കുന്ന ഭാര്യക്കും മക്കള്‍ക്കും അന്നത്തിനുള്ള വകയുമായി രാവിലെ തിരികെ എത്തുന്ന പുരുഷന്മാരെ നിങ്ങള്‍ക്ക് അറിയുമൊ ? പാറമടകളില്‍പണിയെടുക്കുന്ന ആയിരവും രണ്ടായിരവും കിലോമീറ്ററുകള്‍ ഒരെ ഇരുപ്പില്‍ രാവും പകലും ഇല്ലാതെ വാഹനം ഓടിക്കുന്ന , രാവിലെ മുതല്‍ ഇരുട്ടുന്നവരെ മരം കയറുന്ന , അസ്ഥി കോച്ചുന്ന തണുപ്പിലും ചുട്ടുപൊളളുന്ന ചൂടിലും രാജ്യാതിര്‍ത്തികളില്‍ കാവല്‍ കിടക്കുകയും യുദ്ദം ചെയ്യുകയും ചെയ്യുന്ന പുരുഷന്മാരെ നിങ്ങള്‍ക്കറിയുമോ ? മരുഭൂമിയിലെ എണ്ണപ്പാടങ്ങളില്‍ മാസങ്ങളോളം പുറം ലോകവുമായി ഒരു ബെന്ധവും ഇല്ലാതെ പണിയെടുത്ത് ഭാര്യയേയും മക്കളേയും സംരക്ഷിക്കുന്ന പുരുഷന്‍ മാരെ നിങ്ങള്‍ക്കറിയുമോ ?The Great Indian Kitchen' review: Nimisha and Suraj power this stark portrait of reality- The New Indian Express

പിന്നെ ഇതൊക്കെ സ്ത്രീകളും ചെയ്യുന്നില്ലെ എന്ന് പറഞ്ഞു വരണ്ട കാരണം പുരുഷന്‍ ഒരു മാസം ചെയ്യുന്നത് സത്രീ ഒരു വര്‍ഷം കൊണ്ട് തീര്‍ക്കില്ല , പാചകവും കുട്ടികളെ നോക്കാനും പുരുഷനും കഴിയും അതിന് തെളിവാണ് ഹോട്ടലുകളും , പുരുഷ നഴ്സുമാരും ,പിന്നെ പ്രസവിക്കാന്‍ പറ്റുമൊ മുലയൂട്ടാന്‍ പറ്റുമൊ എന്ന് ചോദിക്കരുത് അതിനുളള ഇളവാണ് പ്രകൃതി നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുകളില്‍ പറഞ്ഞ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ , കുട്ടികളെ നോക്കാനും ഭര്‍ത്താവിന് ആഹാരം വച്ചുണ്ടാക്കാനും പറ്റില്ല എന്നുള്ളവര്‍ വിവാഹത്തിലൂടെ ഒരു പുരുഷനേയും അവന്റെ കുടുംബത്തേയും എരിതീയിലേക്ക് തള്ളിവിടാന്‍ നിങ്ങള്‍ വിവാഹം കഴിക്കരുത്, പകരം ഒരു പട്ടിയെ വാങ്ങി വളര്‍ത്തുക .

May be an image of 2 people

പിന്നെ ഇതുപോലുള്ള വിഷയങ്ങള്‍ക്ക് സ്ത്രീകളുടെ പാവട പിടിക്കാനും , ഒലിപ്പിക്കാനും നടക്കുന്ന പുരുഷ രൂപമുള്ള വര്‍ഗ്ഗത്തോട് .

പ്രസവിച്ച് വളര്‍ത്തിയ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും അകറ്റിനിര്‍ത്താന്‍ നിങ്ങളെ പ്രേരിപ്പിക്കാത്ത എത്ര ഭര്‍ത്താക്കന്മാരുണ്ട് നിങ്ങളുടെ കൂട്ടത്തില്‍ ?(NB ചില കുരുക്കല്‍ പൊട്ടിയാല്‍ ഞാന്‍ ഉത്തരവാദി അല്ല