ഗുരുവായൂർ അമ്പലനടയിൽ വർഷങ്ങൾക്കുശേഷം ബാലാമണി. ഈ സന്ദർശനത്തിന് ഒരു പ്രത്യേക കാരണമുണ്ട്. വൈറലായി നവ്യയുടെ പുതിയ ചിത്രങ്ങൾ.

0

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ദിലീപ് നായകനായ ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. പിന്നീട് പ്രാർത്ഥന തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. നവ്യ നായികയായെത്തിയ നന്ദനം എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഇന്നും ജനഹൃദയങ്ങളിൽ ഉള്ളത്. നവ്യയുടെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വർഷങ്ങൾക്ക് ശേഷം ഗുരുവായൂരിൽ എത്തിയിരിക്കുകയാണ് ബാലാമണി. ഗുരുവായൂർ അമ്പലനടയിൽ നിന്നുള്ള ബാലാമണിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

നവ്യയുടെ ജന്മദിനമാണ് ഇന്ന്. ഇതിനോട് അനുബന്ധിച്ച് ആണ് ഇപ്പോൾ ഈ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നത്. വിവാഹത്തിനുശേഷം താരം അഭിനയത്തിൽ നിന്നും ഒരിടവേള എടുത്തിരുന്നു. ടെലിവിഷൻ ഷോകളിലും താരം സജീവമായി. ദൃശ്യം എന്ന മലയാള ചിത്രത്തിൻ്റെ കന്നഡ റീമേക്കിൽ താരം സാന്നിദ്ധ്യം അറിയിച്ചിരുന്നു.

ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് താരം. വികെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി താരങ്ങൾ ഈ ചിത്രത്തിലുണ്ട്. എന്തായാലും തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്.