നിവിൻ്റെ ക്രൂര വിനോദം കാരണം ചിലപ്പോൾ ഒന്നും ഷൂട്ട് കൃത്യം നടക്കില്ല. വെളിപ്പെടുത്തൽ.

0

മലയാളത്തിൽ സ്വപ്രയത്നം കൊണ്ട് തൻ്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് നിവിൻ പോളി. താരം നായകനായെത്തുന്ന ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്. അതിനിടയിൽ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൻ്റെ മൂന്നാം വാർഷികം ആഘോഷിച്ചിരുന്നു. ലൊക്കേഷനിൽ വച്ച് നടന്ന ചില രസകരമായ കാര്യങ്ങൾ വിവരിക്കുന്നുണ്ട് സണ്ണിവെയ്നും റോഷൻ ആൻഡ്രൂസും. നിവിൻ പോളിയുടെ ഒരു ക്രൂര വിനോദത്തെ കുറിച്ചുള്ള വെളിപ്പെടുത്തലാണ് പിന്നെ നടന്നത്.

നിവിൻ ചിരിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ കഴിയില്ല എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. സണ്ണി വെയിൻ ആകട്ടെ ഒരു പടി കൂടി കടന്ന് അക്രമം എന്ന് ആ ചിരിയേ വിശേഷിപ്പിക്കുന്നു. സീരിയസ് ആയി ചെയ്യുന്ന ഏതെങ്കിലും ഒരു അംഗം ചെയ്യുമ്പോൾ മുന്നിൽ വന്നു ഗോഷ്ടി കാണിക്കും, അതല്ലെങ്കിൽ ചിരിപ്പിക്കും. ഇതൊന്നുമല്ലെങ്കിൽ ഡയലോഗിൽ ഓരോ കൺഫ്യൂഷൻ വരുത്തും. അതോടെ കൈവിട്ടു പോകും.

 

ചിരിച്ചു കഴിഞ്ഞാൽ നിവിന് അത് നിർത്താൻ വളരെ പ്രയാസമാണ്. ചിരി കാരണം ചിലപ്പോഴൊക്കെ ഷൂട്ടിംഗ് തടസ്സം വരാറുണ്ട് എന്ന റോഷൻ ആൻഡ്രൂസ് സമ്മതിക്കുന്നു. ചിലപ്പോൾ ചിരി കാരണം ഷോട്ട് ചിത്രീകരിക്കാൻ താമസിക്കും. സെറ്റിലേക്ക് നിവിൻ വരുമ്പോൾ ലൊക്കേഷൻ മുഴുവൻ ചുറ്റി കാണാൻ താൻ പറയാറുണ്ട് എന്ന റോഷൻ ആൻഡ്രൂസ് പറയും. നിവിനെ സീരിയസ് ആക്കാൻ ഉള്ള ഒറ്റ മാർഗ്ഗം അതാണ്.

മനപ്പൂർവ്വമല്ല ചിരിക്കുന്നത് എന്ന് നിവിൻ പറയുന്നു. അത് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു. പക്ഷേ നിവിൻ്റെ ചിരി വളരെ നിഷ്കളങ്കമാണ് എന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു. മസില് പിടിച്ച് ഇരിക്കുന്നതിനേക്കാൾ നല്ലത് അതാണ്. വലിയ പ്രശ്നങ്ങൾ പലതും നിവിൻ്റെ ചിരി കാരണമില്ലാതെ ആയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.