കല്യാണിയെ മലർത്തിയടിച്ചുകൊണ്ട് വിക്രം. എന്തിനാ ആ പാവത്തിനെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് ആരാധകർ.

0

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ആണ് മൗനരാഗം. നിരവധി ആരാധകർ ഉണ്ട് ഈ പരമ്പരക്ക്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി പരമ്പര സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്. ഒരു തെലുഗു സീരിയലിൻ്റെ റീമേക്ക് ആണ് ഇത്. കല്യാണി എന്ന ഊമയായ പെൺകുട്ടിയെ ചുറ്റി ആണ് കഥ നീങ്ങുന്നത്. സ്വന്തം അച്ഛനിൽ നിന്ന് അടക്കം പലരിൽ നിന്നും കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന കല്യാണിയാണ് പരമ്പരയിൽ. നലീഫ് എന്ന പുതുമുഖ താരമാണ് നായകൻ. പ്രേക്ഷകർക്ക് സുപരിചിതമായ നിരവധി മുഖങ്ങൾ സീരിയലിൽ ഉണ്ട്.

പ്രകാശൻ ദീപാ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കല്യാണി. പെൺകുട്ടികളെ വെറുപ്പാണ് പ്രകാശന്. അപ്രതീക്ഷിതമായി പ്രകാശന് കല്യാണി ജനിക്കുന്നു. കുട്ടി ഊമ ആണെന്ന് അറിഞ്ഞത് കൂടി പ്രകാശന് വെറുപ്പും ഇരട്ടിക്കുന്നു. സ്കൂളിൽ പോലും വിടാതെ വീട്ടിൽ തളച്ചിട്ടു. കൂടാതെ കൊടിയെ പീഡനവും. ഒരു മകനുണ്ട് പ്രകാശന്. അതിനെ വലിയ കാര്യമാണ് അയാൾക്ക്.

അച്ഛനെ പോലെ തന്നെ അലമ്പാണ് മകനും. കിരൺ എന്ന വ്യക്തി കല്യാണിയുടെ ജീവിതത്തിൽ എത്തുന്നതോടെ കഥ മാറുന്നു. കല്യാണിയെ പുറംലോകം കാണിക്കുകയാണ് കിരൺ. മികച്ച ഒരു ജോലിയും കിരൺ മേടിച്ചു കൊടുക്കുന്നു. എന്നാൽ കല്യാണിയുടെ അച്ഛന് ഇതൊന്നും സഹിക്കുന്നില്ല. മകളുടെ പതനം കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഇത്. സംഭവബഹുലമായ എപ്പിസോഡുകൾ ആണ് ഇതിൽ ഇപ്പോൾ നടക്കുന്നത്.

ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കല്യാണിയും മലർത്തി അടിക്കുന്ന വിക്രം ആണ് വീഡിയോയിൽ ഉള്ളത്. എന്നാൽ ഇത് യഥാർഥ സംഭവം അല്ല കേട്ടോ. ഐശ്വര്യ പങ്കുവെച്ച് രസകരമായ വീഡിയോ ആണ് ഇത്. അണ്ണൻ തങ്കച്ചി പാസം എന്ന കുറുപ്പാണ് ഇത് നൽകിയിരിക്കുന്നത്. മുസ്തഫയുടെ കമൻററി ഇതിൽ കേൾക്കാം. രസകരമായ കമൻറുകൾ ഇതിന് ലഭിക്കുന്നുണ്ട്.