അമ്മ മാനസം, ഈശ്വരന് സാക്ഷി തുടങ്ങിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യയായ താരമാണ് പാര്‍വ്വതി ആര് കൃഷ്ണ. മോഡലായും അവതാരകയായുമെല്ലാം താരം നേരത്തേ തന്നെ ശ്രദ്ധേയയുമാണ്. അടുത്തിടെ താരത്തിന് ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ വേദനിപ്പിച്ചവരെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പാര്‍വ്വതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഒന്‍പതാം മാസത്തില്‍ നിറവയറില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ താരം നേരത്തേ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതുപോലെ തന്നെ വിമര്‍ശനങ്ങളുമുണ്ടായി. അക്കൂട്ടത്തില്‍ തന്നെ വേദനിപ്പിച്ച വിമര്‍ശനങ്ങളെക്കുറിച്ചാണ് പാര്‍വ്വതി പറഞ്ഞത്. വയറ്റിലുള്ള കുഞ്ഞിനെ കൊല്ലാന്‍ വേണ്ടിയാണ് താന്‍ നൃത്തം ചെയ്തതെന്ന് ചിലര്‍ പറഞ്ഞുവെന്ന് പാര്‍വ്വതി പറഞ്ഞു. അത് തന്നെ ദിവസങ്ങളോളം വിഷമിപ്പിച്ചു. എന്നാല്‍ പിന്നീട് വീട്ടുകാരുടെ സപ്പോര്‍ട്ട് കിട്ടിയപ്പോള്‍ ആ വിഷമം മാറിയെന്നും താരം പറഞ്ഞു.
പ്രഗ്നന്‍സി ഡൈമില് ഡാന്‍സ് കളിച്ചത് എന്റെയൊരു എന്റര്‍ടൈന്‍മെന്റ് ആയിരുന്നു. ഒമ്പതാം മാസമാണ് ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം പുറത്തു വിടുന്നത്. ആ സമയത്തൊക്കെ ഞാന്‍ ഇതുപോലെ വീഡിയോയും ഡാന്‍സുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. എന്റെ വീട്ടുകാരെല്ലാം ഞാന്‍ ഗര്‍ഭകാലം ആസ്വദിക്കുന്നതില്‍ പിന്തുണച്ചിരുന്നു. ഞാന്‍ വളരെ ആസ്വദിച്ച് പ്രസവത്തിന് പോകണമെന്നാണ് അവരൊക്കെ ആഗ്രഹിച്ചത്. എന്നിട്ടാണ് എന്നെ വിമര്‍ശിച്ചവരില്‍ ചിലര്‍ പറഞ്ഞത് ഞാന്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാനാണ് ഡാന്‍സ് കളിച്ചതെന്ന്. അത് തനിക്ക് വിഷമമുണ്ടാക്കി.’ പാര്‍വ്വതി പറഞ്ഞു.
എന്തായാലും ആരോഗ്യമുള്ള ആണ്‍കുഞ്ഞ് എത്തിയതോടെ വിഷമമെല്ലാം മാറി സന്തോഷത്തിലാണ് ഇപ്പോള്‍ പാര്‍വ്വതി. അവ്യുക്ത് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. കൃഷ്ണ ഭക്തയായതിനാലാണ് മകന് ഈ പേര് നല്‍കിയിരിക്കുന്നതെന്ന് പാര്‍വ്വതി പറഞ്ഞു. സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്.