മണിയൻപിള്ളയുടെ അഭിമുഖത്തിന് എതിരെ കടുത്ത വിമർശനവുമായി നടി പാർവതി. ഷെയിം ഓൺ യു എന്ന് താരം.

0

കുറച്ചു ദിവസങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ എന്ന കൃതി. ഈയടുത്ത് അദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു. ഇത് വിവാദം ആവുകയാണ്. മോഷണ കാലത്ത് 22 വയസിനടുത്ത് പ്രായമുള്ള യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇയാൾ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഈ അഭിമുഖം പുറത്തുവന്നതോടെ വൻ വിമർശനം ഉയരുകയും ചെയ്തു. പ്രശസ്ത നടി പാർവ്വതി അടക്കം ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

വളരെയധികം അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ് ഇതിലെ ഉള്ളടക്കം എന്നാണ് താരം പറയുന്നത്. ഷെയിം ഓൺ യു എന്നും ഇൻസ്റ്റയിൽ താരം സ്റ്റോറി ഇട്ടിട്ടുണ്ട്. കനത്ത പ്രതിഷേധം ആയതോടെ യൂട്യൂബ് ചാനലിൽ നിന്നും ഈ അഭിമുഖം പിൻവലിക്കുക ഉണ്ടായി. റേപ്പിനെ ഇത്ര ലാഘവത്തോടെ സമീപിച്ച ചാനലിനെതിരെ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. മണിയൻപിള്ള ക്കെതിരെ സ്വമേധയാ കേസെടുക്കാൻ വനിതാ കമ്മീഷൻ ഉത്തരവിടുകയും ചെയ്തു.

സുന്ദരികളായ സ്ത്രീകൾ ചിലപ്പോൾ വീടുകളിൽ ഉണ്ടാകില്ലേ. അവർ ചിലപ്പോൾ രാത്രി ഉറങ്ങുന്നത് വിവസ്ത്രരായോ മറ്റോ ആവും. അത്തരം അനുഭവങ്ങളിലൂടെ പോകുമ്പോൾ ആകർഷണമോ മറ്റോ ഉണ്ടായിട്ടുണ്ടോ? ഇതായിരുന്നു ചോദ്യം. കഴുത്തിൽ കത്തിവെച്ച് മിണ്ടിയാൽ അരിഞ്ഞ് കളയും എന്ന് ഭീഷണിപ്പെടുത്തി ഒരു പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചു എന്ന മണിയൻപിള്ള വീഡിയോയിൽ പറയുന്നു.

ഈയൊരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് ഇയാൾ പറഞ്ഞത്. വളരെ ലാഘവത്തോടെ ഇതിനെ എടുത്തതിന് എതിരെ ആണ് ഇപ്പോൾ വിമർശനം ഉയർന്നത്. അങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട സാഹചര്യവും ഇല്ലായിരുന്നു. പൊങ്ങച്ചം അടിച്ചതാണെന്ന കാര്യം തള്ളിക്കളയാൻ പറ്റില്ല. പ്രബുദ്ധർ എന്ന് സ്വയം അവകാശപ്പെടുന്ന, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വലിയ ഒരു വിഭാഗം മലയാളികളെ പുളകം കൊള്ളിക്കാൻ ഇങ്ങനെ വായിൽ തോന്നിയത് വിളിച്ചു പറയുകയും, ഗൗരവകരമായ കാര്യങ്ങൾ തികഞ്ഞ ലാഘവത്തോടെ എടുക്കുകയും ചെയ്യുന്ന മന്ദബുദ്ധികൾ ഉള്ള നാടാണ് ഇത്.