‘സന്തോഷമെന്നാല്‍ എല്ലാ കാര്യങ്ങളും പെര്‍ഫെക്ടാണെന്നല്ല’; അതിങ്ങനെയാണെന്ന് ജൂഹി റസ്തഗി

0

പരമ്പരാഗത സീരിയല്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന വ്യത്യസ്ഥമായ കഥാരീതിയുമായി ഫ്‌ളവേഴ്‌സ് ടിവിയിലൂടെ കടന്നുവന്ന സീരീസാണ് ഉപ്പും മുളകും. നീലുവിനേയും ബാലുവിനേയും അഞ്ച് മക്കളേയും അറിയാത്തവരായ മലയാളികള്‍ കുറവായിരിക്കും. ആ അഞ്ച് മക്കളിലെ മൂത്തയാളായ ലച്ചുവിനെ തീര്‍ച്ചയായും അതിലേറെയാളുകള്‍ അറിയും. വന്‍ സ്വീകാര്യത ലഭിച്ച സീരിയലില്‍ നിന്ന് ലച്ചുവായി അഭിനയിക്കുന്ന ജൂഹി റസ്തഗി ഇടക്കാലത്ത് പിന്മാറിയിരുന്നു.

താരത്തിന്റെ വിവാഹം വരെയാണ് സീരിയലില്‍ കാണിച്ചിരുന്നത്. ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് ലച്ചുവിന്റെ വിവാഹമാണ് കഴിഞ്ഞത് തന്റെയല്ല എന്നും താന്‍ തീര്‍ച്ചയായും സീരിയലില്‍ തുടരുമെന്നും ജൂഹി പറഞ്ഞിരുന്നു. ഇതോടെ ആരാധകര്‍ സന്തോഷത്തിലായെങ്കിലും വീണ്ടും ജൂഹിയെന്ന ലച്ചു സീരിയലില്‍ നിന്ന് അപ്രത്യക്ഷ്യയായി. ഇത്തവണ കാര്യം തിരക്കിയ ആരാധകര്‍ക്ക് മുന്‍പില്‍ അല്‍പം സീരിയസായാണ് ലച്ചു എത്തിയത്. അഭിനയം തുടരുന്നതില്‍ വീട്ടില്‍ ചില വിയോജിപ്പുകളുണ്ടെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ഉപ്പും മുളകില്‍ നിന്ന് ബ്രേക്കെടുക്കുകയാമെന്നും ജൂഹി പറഞ്ഞു. ഇതോടെ ആണുംപെണ്ണുമായി ജൂഹിയുടെ വലിയൊരു വിഭാഗം ആരാധക വൃന്ദം വീണ്ടും നിരാശ്ശയിലായി.

എന്നാല്‍ സീരിയലില്‍ നിന്ന് ബ്രേക്കെടുത്തെങ്കിലും താരം ആരാധകരുമായുള്ള ബന്ധം കുറച്ചില്ല. തന്റെ പുതിയ ചിത്രങ്ങളുമായി ജൂഹി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഏറ്റവുമൊടുവിലായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘സന്തോഷമെന്നാല്‍ എല്ലാ കാര്യങ്ങളും പെര്‍ഫെക്ടാണെന്നല്ല, കുറവുകളിലേക്ക് നിങ്ങള്‍ നോക്കാന്‍ തയ്യാറാകുന്നിടത്താണ് സന്തോഷം’ എന്ന അടിക്കുറിപ്പോടെയാണ് ജൂഹി തന്റെ മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.