സാമന്തയുടെ ജീവിതത്തിന് മറ്റൊരു തുടക്കം; സന്തോഷവാര്‍ത്ത ആഘോഷമാക്കി ആരാധകര്‍, നിങ്ങളറിഞ്ഞോ

0

സൗത്ത് ഇന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയില്‍ ചെറിയ ഒരു വേഷം ചെയ്ത് അഭിനയം തുടങ്ങിയ താരം സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്ത നടിയായി മാറുകയായിരുന്നു. തമിഴിലും തെലുങ്കിലും നിരവധി സിനിമകളിലാണ് സാമന്ത അഭിനയിച്ചിട്ടുള്ളത്.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ ആരാധകരെ ദുഖത്തിലാഴ്ത്തുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുന്‍പ് എത്തിയത്. സാമന്തയും ഭര്‍ത്താവ് നാഗചൈതന്യയും പിരിയുകയാണെന്നായിരുന്നു വാര്‍ത്ത. ചായ്‌സാം എന്ന് ആരാധകര്‍ക്ക് ഏറേ സ്‌നേഹത്തോടെ വിളിക്കുന്ന താരദമ്പതികള്‍ പിരിയുകയാണെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

തങ്ങള്‍ ഭാര്യഭര്‍തൃ ബന്ധം ഒഴിയുകയാണെന്നും സുഹൃത്തുക്കളായി തുടരുമെന്നുമായിരുന്നു ഇരുതാരങ്ങളും അറിയിച്ചത്. അതേസമയം വിവാഹ മോചനവാര്‍ത്തയില്‍ ദുഖിച്ച് നില്‍ക്കുന്ന സാമന്ത ആരാധകരെ തേടി ഇപ്പോള്‍ എത്തുന്നത് ഒരു സന്തോഷ വാര്‍ത്തയാണ്.

താരം ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കാന്‍ തുടങ്ങുകയാണെന്ന വാര്‍ത്തയാണ് ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. ആദ്യ ഹിന്ദി ചിത്രത്തിനായി താരം കരാര്‍ ഒപ്പുവെച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം താരം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രിയതാരം ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. താരത്തിന്റെ ഹിന്ദി ചിത്രം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ ഹിന്ദി സീരിസായ ഫാമിലി മാനില്‍ താരം അഭിനയിച്ചിരുന്നു.