ശിവനും അജ്ഞലിക്കുമൊപ്പം അടിപൊളി വീഡിയോയുമായി ഷഫ്‌നയും, ശിവന്റെ യഥാര്‍ത്ഥ ഭാര്യയെ കണ്ട് കയ്യടിച്ച് പ്രേക്ഷകരും

0

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം സീരിയല്‍. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിക്ക് ശേഷമാണ് സ്വാന്തനവുമായി ഏഷ്യാനെറ്റ് എത്തിയത്. ചിപ്പിയുടെ തന്നെ പ്രൊഡക്ഷനില്‍ എത്തിയ സീരിയലില്‍ ചിപ്പി ലീഡ് റോളിലെത്തിയതോടെ ചിപ്പിയുടെ തിരിച്ച് വരവ് ആഘോഷമാക്കുകയായിരുന്നു പ്രേക്ഷകരും. സീരിയലിലെ മുഖ്യ ആകര്‍ഷണം അഞ്ജലി ഭര്‍ത്താവ് ശിവന്‍ എന്നിവര്‍ തന്നെയായിരുന്നു.

സഹോദര സ്നേഹവും അനിയന്മാരെ സ്വന്തം മക്കളെപ്പോലെ കാണുന്ന ചേട്ടത്തിയുമൊക്കെയായി വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയവുമായി എത്തിയ സീരിയല്‍ ശിവന്റേയും അഞ്ജലിയുടേയും വിിവാഹം കഴഞ്ഞതോടെയാണ് പ്രണയ ട്രാക്കിലേക്ക് തിരിച്ചത്. പോസ്റ്റ് മോഡേണ്‍ ആഗ്രഹിക്കുന്ന അഞ്ജലിയായി എത്തുന്നത് ബാലേട്ടനിലെ മോഹന്‍ലാലിന്റെ മക്കളായി എത്തിയ ഗോപിക കീര്‍ത്തന സഹോദരിമാരിലെ ഗോപികയാണ്.

സീരിയലിലെ പ്രധാന ആകര്‍ഷണത്തില്‍ ഒന്ന് ഗോപിക തന്നെയാണ്.സീരിയല്‍ തുടങ്ങി ഏതാനം മാസത്തിനുള്ളില്‍ തന്നെ ടി.ആര്‍.പി റേറ്റിങ്ങില്‍ കുതിച്ച് മുന്നേറുന്ന സീരിയലായി സ്വാന്തനത്തിന് മാറുവാന്‍ സാധിച്ചു. ശിവനായി എത്തുന്നത് നടി ഷഫ്‌നയുടെ ഭര്‍ത്താവ് സജിനാണ്.

 

ശിവാഞ്ജലി ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത് താരങ്ങളുടെ തകര്‍പ്പന്‍ റീല്‍ വീഡിയോകളാണ്. ഷഫ്‌നയും ശിവനും അഞ്ജലിയും സഹോദരിയുമെല്ലാം തകര്‍ക്കുന്ന വീഡിയോയാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്.