എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ് ആഗ്രഹമെന്ന് അഹാനയോട് കാളിദാസ് ജയറാം. ഇതിപ്പോ എന്താ സംഗതി എന്ന് ആരാധകർ!

0

മലയാളത്തിൽ അറിയപ്പെടുന്ന താരമാണ് അഹാന കൃഷ്ണ. നിരവധി ആരാധകരുണ്ട് താരത്തിന്. നടി എന്നതിനുപുറമേ നല്ലൊരു മോഡലും കൂടിയാണ് താരം. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താര നായികയായി അരങ്ങേറുന്നത്. പിന്നീട് കുറച്ചു ചിത്രങ്ങളിൽ താരം അഭിനയിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം.

ഇരുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. നിരവധി പേർ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയയിൽ ലൈവിൽ വന്നു. എല്ലാവർക്കും നന്ദി നേരിട്ട് അറിയിക്കാൻ സാധിക്കാത്തതിനാലാണ് ലൈവിൽ വന്നത് എന്ന് താരം പറഞ്ഞു. ഒരു സംവിധായിക ആവാൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ. കഴിഞ്ഞദിവസമാണ് താരം ഇതിനെ പറ്റിയുള്ള വിവരം പുറത്തുവിട്ടത്. ഒരു മ്യൂസിക് ആൽബം ചെയ്തുകൊണ്ടാണ് താരം സംവിധാനത്ത് തുടക്കംകുറിക്കുന്നത്.

തോന്നൽ എന്നാണ് ഇതിൻ്റെ പേര്. മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്കും താരം പങ്കുവെച്ചു. ഷെഫിൻറെ വേഷത്തിൽ നിൽക്കുന്ന അഹാനയെ ഇതിൽ കാണാം. ഗോവിന്ദ് വസന്ത ആണ് ആൽബത്തിന് സംഗീതം നൽകിയത് എന്ന് എന്ന് അഹാന പറഞ്ഞു. ഒരു കുഞ്ഞിന് ജന്മം നൽകുന്ന പ്രതീതിയാണ് തനിക്ക് ഇപ്പോൾ ഉള്ളത്. ആ വീഡിയോ നിങ്ങളിലേക്ക് എത്തിക്കാൻ, അഭിപ്രായങ്ങൾ കേൾക്കാൻ താൻ ആകാംക്ഷയോടെ ഇരിക്കുന്നു. താരം പറഞ്ഞു. ഇതിനിടയിൽ രസകരമായ കമൻറുകളുമായി കാളിദാസ് ജയറാം എത്തി.

നിങ്ങൾ എത്ര കുട്ടികൾക്ക് ജന്മംനൽകാൻ ആണ് ആഗ്രഹിക്കുന്നത്. കാളിദാസ് ജയറാം ചോദിച്ചു. വളരെ നല്ല ചോദ്യം എന്നാണ് അഹാന പറഞ്ഞത്. ഡയറക്ടർ സാർ ഒരു ചാൻസ് തരുമോ എന്ന് കാളിദാസ് ജയറാം ചോദിച്ചു. എന്തായാലും കമൻറുകളും മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മഹാബലി പുരത്താണ് അഹാന ഇപ്പോൾ ഉള്ളത്.