കിഡ്നി കൊടുത്തിട്ടാണെങ്കിലും മലബാർ കലാപം ആസ്‌പദമാക്കിയുള്ള ആ ചിത്രം തീർക്കും….. അലി അക്ബർ പറയുന്നു.

0

മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ് അലി അക്ബർ. ഇദ്ദേഹം ഒരു ചിത്രം ഒരുക്കുന്നുണ്ട്. 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രമാണ് ഇദ്ദേഹം ഒരുക്കുന്നത്. മലബാർ കലാപം ആസ്പദമാക്കിയുള്ള ഒരു ചിത്രമാണ് ഇത്. നിരവധി വിവാദങ്ങൾ ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. കഴിഞ്ഞദിവസമാണ് ഇദ്ദേഹം ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവച്ചത്.

അതിനുശേഷം ഫേസ്ബുക്ക് ലൈവിൽ വരികയും ചെയ്തു. ചിത്രത്തിൻറെ പ്രവർത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അവസാന ലാപ്പിൽ ആണ് മമധർമ്മ. കിഡ്നി കൊടുത്തിട്ട് ആണെങ്കിലും ഈ ചിത്രം തീർക്കും. അതിന് യാതൊരു സംശയവും വേണ്ട. അത് നിന്ന് പോകും എന്നുള്ള ആഗ്രഹവും ആർക്കും വേണ്ട.

ഒരു കാര്യം പറഞ്ഞാൽ ചെയ്യാൻ വേണ്ടി തന്നെ മുന്നിൽ നിൽക്കും. അദ്ദേഹം പറയുന്നു. സംസ്ഥാന സമിതി അംഗത്വം രാജി വെച്ചതിനു പിന്നാലെ നിരവധി വിമർശനങ്ങൾ വന്നിരുന്നു. ഇതിനൊക്കെ മറുപടി എന്നോണം ആണ് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

നിരവധി കമൻറുകൾ ആണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് സിനിമ ഒരുക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. തലൈവാസൽ വിജയ് ആണ് ചിത്രത്തിൽ വാരിയൻകുന്നൻ കഥാപാത്രം അവതരിപ്പിക്കുന്നത്. ജോയി മാത്യുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്ന് അറിയുന്നു.