മോഹൻലാൽ എങ്ങനെ ആ രംഗങ്ങൾ അഭിനയിച്ചു ഫലിപ്പിച്ചു എന്ന ചോദ്യവുമായി അമീർഖാൻ. പ്രിയദർശൻ കൊടുത്ത മറുപടി കേട്ട് ഞെട്ടി താരം!

0

ഇന്ത്യൻ സിനിമയിലെ പകരം വെക്കാനാവാത്ത അഭിനയ പ്രതിഭയാണ് മോഹൻലാൽ. ഇന്ത്യയുടെ മർലോൺ ബ്രാൻഡോ എന്നാണ് ഇദ്ദേഹത്തെ ടൈം മാഗസിൻ ഒരിക്കൽ വിശേഷിപ്പിച്ചത്. ഇദ്ദേഹത്തിന് ലോകമെമ്പാടും നിരവധി ആരാധകർ ഉണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. ഇന്ത്യയിലെ പല ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ തന്നെ പ്രഗൽഭ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പ്രിയദർശനും മോഹൻലാലും തമ്മിൽ അടുത്ത സൗഹൃദം ആണുള്ളത്. ഇപ്പോഴിതാ പ്രിയദർശനോട് അമീർഖാൻ ചോദിച്ച ചോദ്യവും അതിനു താരത്തിന് ലഭിച്ച മറുപടിയുമാണ് സാമൂഹ്യമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്. ഇന്ത്യയിലെ പ്രശസ്ത ബോളിവുഡ് നടിമാരിൽ ഒരാളാണ് ആമിർഖാൻ. മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

താളവട്ടം എന്ന ചിത്രത്തെ കുറിച്ചാണ് അമീർഖാൻ പ്രിയദർശനോട് ചോദിച്ചത്. മികച്ച ഒരു ചിത്രമാണ് താളവട്ടം. മാനസിക വിഭ്രാന്തി ഉള്ള ഒരു ചെറുപ്പക്കാരനായി ആണ് മോഹൻലാൽ ഇതിൽ അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് ആണ് ആമിർഖാൻ പ്രിയദർശനോട് ചോദിച്ചത്. ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് റിഹേഴ്സൽ ചെയ്തു നോക്കിയിട്ടാണോ എന്നായിരുന്നു ചോദ്യം.

അല്ലെന്ന് പ്രിയദർശൻ മറുപടിയും പറഞ്ഞു. റിഹേഴ്സൽ ഇല്ലാതെയാണ് അദ്ദേഹം അഭിനയിച്ചത്. ഒട്ടും തയ്യാറെടുപ്പുകൾ ഇല്ലാതെ, വളരെ വേഗത്തിൽ, വളരെ സ്വാഭാവികമായി, അനായാസമായി അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയുന്നു. ഇതാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹം പറയുന്നു. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്.